Asianet News MalayalamAsianet News Malayalam

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: ഇടുക്കിയിലും കോട്ടയത്തും ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം

ഓട്ടോ ടാക്സി സർവീസുകൾ പാടില്ല. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രേ അനുവദിക്കൂ. തുണിക്കട, സ്വർണ്ണക്കട, ഷോപ്പിംഗ് മാളുകൾ തുറക്കാൻ പാടില്ല. കടകളുടെ പ്രവർത്തനം രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ മാത്രം.

lock down restriction continued in kottayam and idukki
Author
Kottayam, First Published Apr 20, 2020, 9:55 PM IST

ഇടുക്കി/കോട്ടയം: കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇടുക്കിയിലും കോട്ടയത്തും അനുവദിച്ച ലോക്ക് ഡൗൺ ഇളവുകൾ പിൻവലിച്ചു. ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തിയതായി ഇരു ജില്ലാ ഭരണകൂടങ്ങളും അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി ഉണ്ടാകുമെന്ന് കോട്ടയം ജില്ലാ ഭരണകൂടം അറിയിച്ചു. 

കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21ന് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പൊലീസ് പരിശോധന മുൻ ദിവസങ്ങളിലേത് പോലെ തുടരും. ഓട്ടോ ടാക്സി സർവ്വീസുകൾ പാടില്ല. വ്യാപ‌ര സ്ഥാപനങ്ങൾ തുറക്കാനും നിയന്ത്രണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ‌ഴ്സൽ സർവ്വീസ് മാത്രം. സർക്കാർ സ്ഥാപനങ്ങള്‍  33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം.

Also Read: കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി; നാളെ മുതൽ ട്രിപ്പിൾ ലോക്ക്

അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കോട്ടയം ജില്ലാ ഭരണകൂടം അറിയിച്ചു. മുന്‍ ദിവസങ്ങളിലേതുപോലെ പൊലീസ് പരിശോധന തുടരും. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ ക്രമീകരണം ഉണ്ടാകില്ല. എന്നാല്‍ വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ പാടില്ല. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പാഴ്‌സല്‍ വിതരണത്തിന് മാത്രമേ അനുമതിയുള്ളൂ. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. 

Also Read: അതിര്‍ത്തികള്‍ അടയ്ക്കും; തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ക്കും മുനിസിപ്പാലിറ്റികളുടെ പരിധിക്ക് പുറത്തുള്ള വ്യവസായ ശാലകള്‍ക്കും അംഗീകൃത സ്വകാര്യ ബാങ്കുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. റോഡ് നിര്‍മാണം, ജലസേചനം, കെട്ടിട നിര്‍മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. വരും ദിവസങ്ങളിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

ഇടുക്കിയിലെ ഇളവുകളിൽ മാറ്റം വന്നിട്ടുണ്ട്. ഓട്ടോ ടാക്സി സർവീസുകൾ പാടില്ല. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രേ അനുവദിക്കൂ. തുണിക്കട, സ്വർണ്ണക്കട, ഷോപ്പിംഗ് മാളുകൾ തുറക്കാൻ പാടില്ല. കടകളുടെ പ്രവർത്തനം രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ എന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios