അന്യസംസ്ഥാന തൊഴിലാളികളായ നാലുപേരാണ് വണ്ടിയിലുണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും സാരമായ പരിക്കില്ല.
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ലോറി മറിഞ്ഞ് അപകടം. എടത്തനാട്ടുകരയിലെ വട്ടമല വെള്ളച്ചാട്ടത്തിന് സമീപത്തെ വളവിലാണ് ലോറി മറിഞ്ഞത്. മരവുമായി മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളികളായ നാലുപേരാണ് വണ്ടിയിലുണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും സാരമായ പരിക്കില്ല.


