Asianet News MalayalamAsianet News Malayalam

സെക്രട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി.ഇത് ഉടൻ പരിഹരിക്കണം

"ആളെ ഉപദ്രവിക്കാനും ദ്രോഹിക്കുവാനുമാണ് താനിവിടെ ഇരിക്കുന്നത് എന്ന ഉദ്യോഗസ്ഥരുടെ രീതി സർക്കാർ അംഗീകരിച്ചു കൊടുക്കില്ല"

Lot of files pending in goverment offices including secretariate,says chief minister Pinarayi vijayan
Author
Kannur, First Published Jun 6, 2022, 11:09 AM IST

കണ്ണൂര്‍: ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ ഇതിന്  കാര്യമായ മാറ്റമില്ല.  സെക്രട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ഉടൻ പരിഹരിക്കണം.

മന്ത്രിമാരുടെയും ജില്ലാ കളക്ടർമാരുടെയും നേതൃത്വത്തിൽ ഈ ഫയലുകൾ ഉടൻ തീർപ്പാക്കാൻ ഉദ്ദേശിക്കുന്നു.ചില ഫയലുകൾ ബോധപൂർവ്വം കെട്ടിക്കിടക്കുന്നതല്ലേയെന്ന് സംശയമുണ്ട്..ആളുകളെ പ്രയാസം അനുഭവിക്കുന്നതിനല്ല ഒരു ഓഫീസ് പ്രവർത്തിക്കേണ്ടത്. പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്.

ചെയ്യാതിരിക്കാൻ വേണ്ടി നിയമം ദുർവ്യഖ്യാനം ചെയ്യാൻ പാടില്ല.ജനങ്ങളോട് പക്ഷപാതിത്വം വേണം.ആളെ ഉപദ്രവിക്കാനും ദ്രോഹിക്കുവാനുമാണ് താനിവിടെ ഇരിക്കുന്നത് എന്ന ഉദ്യോഗസ്ഥരുടെ രീതി സർക്കാർ അംഗീകരിച്ചു കൊടുക്കില്ലല്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.ധർമ്മടം വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം  മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

എല്ലാം ശരിയായോ? 6 വര്‍ഷം തികയുമ്പോഴും സര്‍ക്കാരിന്‍റെ മുന്നില്‍ വെല്ലുവിളിയായി കെട്ടിക്കിടക്കുന്ന ഫയലുകള്‍

ചുവപ്പുനാടക്കുരുക്ക് അഴിക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തി ആറ് വര്‍ഷം തികയുമ്പോൾ പിണറായി വിജയൻ (Pinarayi Vijayan) സര്‍ക്കാരിന്റെ മുന്നിലെ പ്രധാന വെല്ലുവിളികളിൽ ഒന്ന് കെട്ടിക്കിടക്കുന്ന സര്‍ക്കാര്‍ ഫയലുകളാണ്. അദാലത്തുകൾ നടത്തിയും പരമാവധി ഇ സേവനങ്ങൾ ലഭ്യമാക്കിയും പ്രശ്ന പരിഹാരത്തിന് നടത്തിയ ശ്രമങ്ങളും വേണ്ടത്ര വിജയം കണ്ടിട്ടില്ല. ഭരണ നിര്‍വ്വഹണത്തിന് സിഎം ഡാഷ്ബോര്‍ഡിന്റെ പ്രഥമിക ചര്‍ച്ചകൾ പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം അടിയന്തരമായി ഹാജരാക്കാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

കാലങ്ങളോളം കെട്ടിക്കിടക്കുന്ന ഫയലുകകളും അവയിൽ കുരുങ്ങിക്കിടക്കുന്ന ജീവിതങ്ങളും. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഉദ്യോഗസ്ഥ അലംഭാവം തുടച്ചു നീക്കുക ഇടത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമായിരുന്നു. സീറ്റിൽ ആളുണ്ടെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ സേവനങ്ങൾ ഓൺലൈനാക്കി ലഘൂകരിക്കാനും അടക്കം എല്ലാം പദ്ധതികൾ പലതുവന്നു. മെഗാ അദാലത്തുകൾ മുതൽ ഉദ്യോഗസ്ഥ വിന്യാസത്തിൽ വരെ മാറ്റങ്ങൾ പരീക്ഷിച്ചു. എന്നിട്ടും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്ന ഫയലുകളുടെ നീക്കത്തിന് പ്രതീക്ഷിച്ച വേഗമില്ല. 

സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി പ്രതിമാസം ഉണ്ടാകുന്നത് ശരാശരി 20000 ഫയളാണ്. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്താൽ പകുതിയോളം വസ്തു വ്യവഹാരങ്ങളും കെട്ടിട നിര്‍മ്മാണ തര്‍ക്കവും അപ്പീലുകളും. ജീവനക്കാരുടെ സര്‍വ്വീസ് വിഷയങ്ങൾ മാത്രം 20 ശതമാനത്തോളം വരും. അത്യാവശ്യ ഫയലുകൾ മാത്രമാണ് മൂന്ന് മാസത്തിലൊരിക്കൽ നടത്തുന്ന ഫയൽ അദാലത്തുകളിൽ പരിഗണിക്കുന്നത്. കൊവിഡിന് 1.98 ലക്ഷം ഫയലുകൾ പരിഗണിച്ച മെഗാ അദാലത്തിൽ തീര്‍പ്പാക്കിയത് 68000 ഫയൽ മാത്രമാണ്. ഫയൽ നീക്കത്തിന് തടസം അത് പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ തട്ടുകളാണെന്ന് തിരിച്ചറിഞ്ഞ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ വിന്യാസം പൊളിച്ചെഴുതി. കൊവിഡ് ഭീഷണി അകന്ന് ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടം തീര്‍പ്പാകാതെ കുമുഞ്ഞ് കൂടിയ ഫയലുകളുടെ എണ്ണം അടിയന്തരമായി എടുക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് കഴിഞ്ഞ ദിവസമാണ്

'ക്യാപ്റ്റൻ മിണ്ടുന്നില്ല' തൃക്കാക്കര തോൽവിയിൽ ഇന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി

തൃക്കാക്കരയില്‍ യുഡിഎഫിന്‍റേത് രാഷ്ട്രീയ വിജയമല്ല; പിണറായിയുടെ ധിക്കാരത്തിനേറ്റ അടിയാണെന്നും കെ സുരേന്ദ്രന്‍

 

Follow Us:
Download App:
  • android
  • ios