Asianet News MalayalamAsianet News Malayalam

'ആശങ്കപ്പെടേണ്ടതിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല'; മരടില്‍ നിന്ന് ജനപ്രതിനിധികള്‍

ജനപ്രതിനിധികളടക്കം പ്രദേശത്ത് എത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഹോളിഫെയ്ത്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ എന്നീഫ്ലാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചത്.

M swaraj and t h nadeera responding about maradu flat demolition
Author
Kochi, First Published Jan 11, 2020, 12:48 PM IST

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പടുത്തുടര്‍ത്തിയ ഫ്ലാറ്റുകളില്‍  രണ്ടെണ്ണം പൊളിച്ചുനീക്കി. നിരവധിപ്പേരാണ് ഫ്ലാറ്റ് പൊളിക്കുന്നത് കാണാനായി പ്രദേശത്ത് എത്തിച്ചേര്‍ന്നിരുന്നത്. ജനപ്രതിനിധികളടക്കം പ്രദേശത്ത് എത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഹോളിഫെയ്ത്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്ലാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചത്.

ഇനിയില്ല; സ്ഫോടനങ്ങളില്‍ തകര്‍ന്നടിഞ്ഞ് ആല്‍ഫ സെറിനും ഹോളിഫെയ്ത്തും - തത്സമയം

ആശങ്കപ്പെടേണ്ടതിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്ഫോടക വിദഗ്ദ്ധര്‍ നേരത്തെ പറഞ്ഞത് പോലെയാണ് സംഭവിച്ചതെന്നും എം സ്വരാജ് എംഎല്‍എ പ്രതികരിച്ചു. 'സ്ഫോടനം നടന്ന സ്ഥലത്തേക്ക് ഇതുവരേയും പോയിട്ടില്ല. സ്ഫോടക വിദഗ്ദ്ധര്‍ നേരത്തെ പറഞ്ഞത് പോലെയാണ് സംഭവിച്ചത്. ഇതുവരേയും ആശങ്കപ്പെടേണ്ടതിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ'. ആല്‍ഫ സെറിന്‍ ഫ്ലാറ്റിന്‍റെ സമീപത്തുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്നത് പിന്നീട് പരിശോധനയിലൂടെ മാത്രമേ മനസിലാകൂഎന്നും എം സ്വരാജ് പ്രതികരിച്ചു. 

'മരടുപൊടിയായി': മരടിലെ രണ്ട് ഫ്ളാറ്റുകള്‍ വിജയകരമായി തകര്‍ത്തു, രണ്ടാം ഘട്ടം നാളെ

ജനപ്രതിനിധിയെന്ന നിലയില്‍ ആശങ്കയുണ്ടായിരുന്നു. എങ്കിലും കൂടുതല്‍ പ്രശ്നങ്ങള്‍ ഇല്ലാത്തത് ആശ്വാസകരമാണെന്നും മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ടിഎച്ച് നദീറ പ്രതികരിച്ചു. 'ജനസാന്ദ്രതയുള്ള പ്രദേശമായിരുന്നതിനാല്‍ ഫ്ലാറ്റ് പൊളിക്കുന്നത് ഏറെ നിര്‍ണായകമായിരുന്നു. സാങ്കേതിക വിദഗ്ദര്‍ പറഞ്ഞത് പോലെയാണ് സംഭവിച്ചത്. ജനപ്രതിനിധിയെന്ന നിലയില്‍ ആശങ്കയുണ്ടായിരുന്നു. മതിലിന്‍റെ കുറച്ചുഭാഗം കായലിലേക്ക് വീണുവെന്നാണ് കരുതുന്നത്. എങ്കിലും കൂടുതല്‍ പ്രശ്നങ്ങള്‍ ഇല്ലാത്തത് ആശ്വാസകരമാണെന്നും മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ടിഎച്ച് നദീറ പ്രതികരിച്ചു.

"

"

Follow Us:
Download App:
  • android
  • ios