ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

ദില്ലി : സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസ് റിമാന്റിൽ. സ്വര്‍ണകള്ളക്കടത്ത് കേസിൽ ഇഡി അന്വേഷണം സജീവമാക്കി. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തൽ. റമീസിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. റമീസിനെ നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു.

Read More : ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല, കിടത്തി ചികിത്സ നൽകേണ്ട സാഹചര്യം ഇല്ല; ഡിസ്ചാർജ് സമ്മറി