Asianet News MalayalamAsianet News Malayalam

മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി; വേണുഗോപാലിനും ജോയ്ക്കുമെതിരെ മുദ്രാവാക്യം, രാജിവച്ച് ആര്യാടൻ ഷൗക്കത്ത്

പരാതി പരിഹരിക്കപ്പെടാത്തത്തിൽ പ്രതിഷേധിച്ച് പുനഃസംഘടനാ ഉപസമതിയിൽ നിന്നും ആര്യാടൻ ഷൗക്കത്ത് രാജിവച്ചു

Malappuram congress A group protest over Mandalam presidents appointment kgn
Author
First Published Oct 21, 2023, 6:48 PM IST

മലപ്പുറം: മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി. ഡി സി സി പ്രസിഡന്റ് വി എസ് ജോയിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. കെ സി വേണുഗോപാലിനും വി എസ് ജോയിക്കുമെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പിനെ തീർത്തും അവഗണിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. പരാതി പരിഹരിക്കപ്പെടാത്തത്തിൽ പ്രതിഷേധിച്ച് പുനഃസംഘടനാ ഉപസമതിയിൽ നിന്നും ആര്യാടൻ ഷൗക്കത്ത് രാജിവച്ചു. മലപ്പുറത്തു ആര്യാടൻ മുഹമ്മദ് ഫൌണ്ടേഷന്റെ പേരിൽ സംഘടിപ്പിച്ച പരിപാടിക്ക് ശേഷമാണ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios