മലപ്പുറം:  തിരൂർ സ്വദേശി അബുദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. തിരൂർ പുറത്തൂർ പുളിക്കൽ കുട്ടാപ്പു മകൻ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ദൽമയിൽ മത്സ്യ വ്യാപാരിയായിരുന്നു.

ഏഴ് ദിവസമായി ഇദ്ദേഹം കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. അബുദാബിയെ ഖലീഫ ആശുപത്രിയിലായിരുന്നു ചികിത്സ. ഇവിടെ വച്ചാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ചുള്ള മരണമായതിനാൽ മൃതദേഹം അബുദാബിയിൽ തന്നെ സംസ്കരിച്ചു. കുഞ്ഞുമോന്റെ മകൻ ലിജിത്, മരുമകൻ ബാബു എന്നിവരും അബുദാബിയിലുണ്ട്. വസന്തയാണ് മരിച്ച കുഞ്ഞുമോന്റെ ഭാര്യ. മകൾ ലിംന.