മലപ്പുറത്തെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് വിവരം.

പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും 7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മലപ്പുറം താണലൂർ സ്വദേശി അരുൺ.സി.പി (28 ) ആണ് കഞ്ചാവുമായി പിടിയിലായത്. മലപ്പുറത്തെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

 എക്സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത്.പി.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ മേഘനാഥ്.ഡി, ബസ്റ്റിൻ.കെ.എക്സ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദിനേഷ്.കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ അലി അസ്‌കർ.പി, ശരവണൻ.പി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.

അതിനിടെ കോട്ടയം ചങ്ങനാശ്ശേരിയിൽ 1.33 കിലോഗ്രാം കഞ്ചാവുമായി വാകത്താനം സ്വദേശി റെനീഷ്.കെ.രാജ് എന്നയാളെയും എക്സൈസ് പിടികൂടി. ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആദർശ്.എസ്‌.ബി യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സുരേഷ്.എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഷിജു.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ.പി.ബി, ഹാംലറ്റ്.എം.എസ്, അരുൺ.പി.നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യാ.വി.മുരളി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.