കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ടെ ക്വട്ടേഷൻ ബലാ‍ല്‍സംഗക്കേസിൽ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്നും തുടരും. കൊച്ചിയിലെ പ്രത്യക കോടതിയിലാണ് വിസ്താരം നടക്കുന്നത്. കൊവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷം ഇന്നലെയാണ് വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു.

ഗർഭിണിയായ ഭാര്യ മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി

കൊവിഡ് സുരക്ഷ മുന്‍നിര്‍ത്തിനടന്‍ ദിലീപ് ഉള്‍പ്പെടെ പ്രതികളൊന്നും ഇന്നലെ ഹാജരായില്ല. നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്‍റ ഡ്രൈവ‌ർ  സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കാനുണ്ട്. 

രാജ്യത്ത് ആശങ്ക അകലുന്നില്ല, 24 മണിക്കൂറിനിടെ 14,933 പേര്‍ക്ക് രോഗം