വിതുര മേമല സ്വദേശിയായ 57 വയസ്സുകാരിയാണ് മകനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്. അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam news live: ലഹരി ഉപയോഗം ചോദ്യം ചെയ്തു; മകനും പെണ്‍സുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്
Malayalam news live: ലഹരി ഉപയോഗം ചോദ്യം ചെയ്തു; മകനും പെണ്‍സുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
ലഹരി ഉപയോഗം ചോദ്യം ചെയ്തു; മകനും പെണ്‍സുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്
അരി, പ്രഥമൻ, ഗോതമ്പുമടക്കം 5 പായസം, ചക്കയും ചേമ്പുമടക്കം ഉപ്പേരികൾ, തൂശനിലയിൽ നാടകശാല സദ്യയുണ്ട് പതിനായിരങ്ങൾ
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസിദ്ധമായ നാടകശാല സദ്യ ഭക്തിനിർഭരമായി നടന്നു. 43-ൽ അധികം വിഭവങ്ങളോടുകൂടിയ സദ്യയിൽ പതിനായിരക്കണക്കിന് ഭക്തർ പങ്കെടുത്തു.
കൂടുതൽ വായിക്കൂകോഴിക്കോട് അച്ഛനെ മകൻ വെട്ടിക്കൊന്നു, പ്രതി പിടിയിൽ; ഭാര്യയെ മറ്റൊരു മകൻ കൊന്നത് 8 വർഷം മുമ്പ്
പനായിൽ സ്വദേശി അശോകനാണ് മരിച്ചത്. മാനസിക പ്രശ്നമുള്ള മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം.
കൂടുതൽ വായിക്കൂകൊയ്ത്തു മെതിയന്ത്രം കയറ്റി വന്ന ലോറി നിന്ന് കത്തി, പാചകത്തിന് സൂക്ഷിച്ച സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
ഹരിപ്പാട് വിയപുരം മുറിഞ്ഞ പുഴയ്ക്കൽ പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന കൊയ്ത്തു മെതിയന്ത്രം കയറ്റിവന്ന ലോറി കത്തി നശിച്ചു.
കൂടുതൽ വായിക്കൂകൊയിലാണ്ടിയില് വയോധികനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
കൊയിലാണ്ടിയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എഴുപത് വയസ്സുള്ള ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൂടുതൽ വായിക്കൂ'മമ്മൂട്ടി സുഖമായിരിക്കുന്നു, ആശങ്കപ്പെടാൻ ഒന്നുമില്ല', ശബരിമലയിലെ പ്രാർത്ഥന വ്യക്തിപരമായ കാര്യമെന്നും മോഹൻലാൽ
ശബരിമലയിൽ മമ്മൂട്ടിക്കുവേണ്ടി പ്രാർത്ഥിച്ചതിനെക്കുറിച്ച് മോഹൻലാൽ പ്രതികരിക്കുന്നു.
കൂടുതൽ വായിക്കൂഅനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്, ആരോപണങ്ങള്‍ തള്ളി വിജിലൻസ്
അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു.
കൂടുതൽ വായിക്കൂപല്ലനയാറ്റിൽ കുളിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13) എന്നിവരാണ് മരിച്ചത്.
കൂടുതൽ വായിക്കൂആഢംബര കാര്‍, പുതു പുത്തൻ ബുള്ളറ്റ്, ലാവിഷായി ജീവിതം; വിദേശ ജോലി നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ യുവാവ് പിടിയിൽ
മാന്നാറിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി 200-ഓളം പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
കൂടുതൽ വായിക്കൂസംശയം തോന്നി നോക്കിയപ്പോൾ യുവാക്കളുടെ കയ്യിൽ ഒമ്പത് പാക്കറ്റ് 'മിഠായി', പരിശോധിച്ചപ്പോൾ എല്ലാം കഞ്ചാവ് മിഠായി
കോടാലി പാറക്കടവിൽ നിന്നാണ് ഇവരെ വെള്ളിക്കുളങ്ങര പോലീസ് പിടികൂടിയത്.
കൂടുതൽ വായിക്കൂഎംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ; ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്ക് എത്തിച്ചതെന്ന് പ്രതികൾ
തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയിലായത്. 10.12 ഗ്രാം എംഡിഎംഎയും പിടികൂടി.
കൂടുതൽ വായിക്കൂപാലക്കാട് റിട്ടയേഡ് അധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
പാലക്കാട് നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേർന്നുള്ള റൂമിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കൂടുതൽ വായിക്കൂ'ഞാൻ കാരണമല്ല അവർ ഡിവോഴ്സ് ആയത്'; എല്ലാം തുറന്നു പറഞ്ഞ് സായ് ലക്ഷ്മി
പലരും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്ന് സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു.
കൂടുതൽ വായിക്കൂ'ഭർത്താവ് എന്ത് തോന്നിവാസം കാണിച്ചാലും ന്യായീകരിക്കുന്ന ആളല്ല ഞാൻ'; നിലപാട് വ്യക്തമാക്കി സ്നേഹ ശ്രീകുമാർ
ഭർത്താവ് ചെയ്യുന്ന എന്തും ന്യായീകരിക്കുകയാണോ എന്ന തരത്തിലുള്ള വിമർശനങ്ങളോടും സ്നേഹ പ്രതികരിച്ചു.
കൂടുതൽ വായിക്കൂജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റാൻ ശുപാര്‍ശ; മൊബൈൽ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാൻ വിദഗ്ധ സഹായം തേടും
ആരോപണം നേരിടുന്ന ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തു. ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ കേസ് കേൾക്കുന്നതിൽ നിന്ന് മാറ്റി നിര്‍ത്താൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശം നല്കിയിരുന്നു.
കൂടുതൽ വായിക്കൂആശമാർക്ക് ആദ്യം കേരളം കൈയിൽ നിന്ന് പണം നൽകണം; കേന്ദ്രവുമായി ചര്‍ച്ച നടത്താൻ തയ്യാറെന്ന് രാജീവ് ചന്ദ്രശേഖർ
ആശമാരുടെ സമരം അവസാനിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ആശമാര്‍ക്ക് ആദ്യം കേരളം കൈയിൽ നിന്ന് പണം കൊടുത്ത് പ്രശ്നം പരിഹരിച്ചാൽ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്താൻ താൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കൂടുതൽ വായിക്കൂലോകമെങ്ങുമുള്ള വിദ്യാർഥികൾക്ക് ഇരുട്ടടിയായി ട്രംപിന്‍റെ പുതിയ തീരുമാനം, സ്‌കോളർഷിപ്പ് സഹായം നിർത്തി
ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കും
കൂടുതൽ വായിക്കൂപരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷമുണ്ടാകുന്ന ആഘോഷങ്ങൾ വേണ്ട, ആവശ്യമെങ്കിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം
എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിക്കാൻ മാർഗ്ഗരേഖ അംഗീകരിച്ചു. സബ്ജക്ട് മിനിമം എട്ടാം ക്ലാസിൽ നടപ്പാക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും അടുത്ത ക്ലാസ്സിലേയ്ക്ക് പ്രമോഷൻ നൽകുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നൽകും
കൂടുതൽ വായിക്കൂമാറിടത്തിൽ സ്പർശിച്ചാൽ പോലും ബലാത്സംഗശ്രമമല്ലെന്ന വിവാദ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി തള്ളിയത്
കൂടുതൽ വായിക്കൂപ്രധാന പ്ലാന്‍ മിഷൻ 2026; ആരും ശത്രുവല്ല, എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ ആരെയും രാഷ്ട്രീയ ശത്രുക്കൾ ആയി കാണുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
കൂടുതൽ വായിക്കൂ