പുതിയ ജിഎസ്‍ടി ഘടന പ്രകാരം നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും. 33 ജീവൻ രക്ഷാ മരുന്നുകൾക്ക് നികുതിയിളവ് പ്രഖ്യാപിച്ചു. എന്നാൽ, സിഗററ്റ്, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങൾക്ക് വില കൂടും
- Home
- News
- Kerala News
- Malayalam News Live Updates: ജിഎസ്‍ടിയിലെ സമഗ്രമാറ്റം സാധാരണക്കാരന്‍റെ ലോട്ടറി! നിരവധി ഉൽപ്പന്നങ്ങൾക്ക് നികുതിയില്ല, പക്ഷേ സിഗററ്റടക്കമുള്ളവക്ക് വില കൂടും
Malayalam News Live Updates: ജിഎസ്‍ടിയിലെ സമഗ്രമാറ്റം സാധാരണക്കാരന്‍റെ ലോട്ടറി! നിരവധി ഉൽപ്പന്നങ്ങൾക്ക് നികുതിയില്ല, പക്ഷേ സിഗററ്റടക്കമുള്ളവക്ക് വില കൂടും

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിൽ യുഡിഎഫ് തീരുമാനം ഇന്ന്. അയ്യപ്പ സംഗമം ബഹിഷ്ക്കരിക്കണം എന്നാണ് ഇന്നലെ രാത്രി ചേർന്ന യുഡിഎഫ് ഓൺലൈൻ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്.
Malayalam News Live:ജിഎസ്‍ടിയിലെ സമഗ്രമാറ്റം സാധാരണക്കാരന്‍റെ ലോട്ടറി! നിരവധി ഉൽപ്പന്നങ്ങൾക്ക് നികുതിയില്ല, പക്ഷേ സിഗററ്റടക്കമുള്ളവക്ക് വില കൂടും
Malayalam News Live:പാലക്കാട് നെന്മാറയിൽ ബൈക്കും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
പാലക്കാട് നെന്മാറയിലുണ്ടായ ബൈക്കപകടത്തിൽ ഒരാൾ മരിച്ചു
Malayalam News Live:യുഎസ് താരിഫുകള്‍ - ഗ്രാമീണ വിപണികളിലേക്ക് ചേക്കേറാന്‍ ഇന്ത്യന്‍ കമ്പനികള്‍
സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നികുതി നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്
Malayalam News Live:ജിഎസ്ടി കൗൺസിൽ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി; ജനങ്ങൾക്ക് ആശ്വാസം എത്തിക്കുക എന്നതാണ് പ്രധാനമെന്ന് ധനമന്ത്രാലയം
ജിഎസ്ടി കൗൺസിൽ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
Malayalam News Live:കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; ഇടുക്കി അടിമാലിയിൽ ഒരാൾ മരിച്ചു
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
Malayalam News Live:രാജ്യത്ത് ജിഎസ്‍ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
ജിഎസ്ടി നിരക്കുകൾ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവയ്ക്ക് വില കുറയും. പനീർ, വെണ്ണ, ചപ്പാത്തി, ജീവൻരക്ഷാ മരുന്നുകൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി
Malayalam News Live:കരുനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ച് കാർ, കണ്ണൂരിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ചു, 4 പേർക്ക് പരിക്ക്
കൊല്ലത്തും കണ്ണൂരും ഉണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.
Malayalam News Live:പൗരത്വ ഭേദഗതിയിൽ ഇളവ്, പൊലീസ് സ്റ്റേഷനിലെ ക്രൂരത, വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി, മൗനം വെടിഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ, ഇന്നത്തെ വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ… ഒറ്റനോട്ടത്തിൽ അറിയാം
Malayalam News Live:നെല്ല് സംഭരണ പദ്ധതി - കർഷകർക്ക് പണം ഉടൻ ലഭിക്കും, അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ.അനില്‍
കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണമായും നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ.
Malayalam News Live:'ചൂരൽ കൊണ്ട് കാലിൽ പലതവണ അടിച്ചു, കുടിവെള്ളം ചോദിച്ചിട്ട് പോലും തന്നില്ല, സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും മർദിച്ചു' - നിയമപോരാട്ടം തുടരുമെന്ന് സുജിത്ത്
കുന്നംകുളം പൊലീസ് മർനത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത്.
Malayalam News Live:ഇന്‍ഡോറിൽ ആശുപത്രിയില്‍ ഐസിയുവിലായിരുന്ന കുഞ്ഞുങ്ങളെ എലി കടിച്ചു; ഒരു കുഞ്ഞ് മരിച്ചു, അന്വേഷണം
ആശുപത്രിയില്‍ ഐസിയുവിലായിരുന്ന കുഞ്ഞ് എലി കടിച്ചു മരിച്ചു
Malayalam News Live:സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നു, പൊലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ തയ്യാറാകണം - കെസി വേണുഗോപാല്‍
Malayalam News Live:ഞാൻ രാജിവച്ചിറങ്ങുന്നു, പ്രതിഷേധം പരസ്യമാക്കി കോൺഗ്രസ് വനിതാ നേതാവ്; മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ലാത്തതും ശ്രീകണ്ഠന്‍റെ അവഗണനയും രാജിക്ക് കാരണം
ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ സി. സന്ധ്യ രാജിവച്ചു. രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടിയെടുക്കാത്തതും വി.കെ. ശ്രീകണ്ഠന്റെ അവഗണനയുമാണ് കാരണം
Malayalam News Live:ഫെഡറൽ അവകാശങ്ങളും നിയമ നിർമാണാധികാരങ്ങളുമില്ലാത്ത രീതിയിലേക്ക് സംസ്ഥാനങ്ങളെ മാറ്റരുത്, പ്രതിപക്ഷ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ
രാഷ്‌ട്രപതിയുടെ റഫറൻസിനെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പശ്ചിമ ബംഗാൾ, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ എതിർത്തു
Malayalam News Live:പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയുമായി കടന്നുകടഞ്ഞു; തടഞ്ഞുനിർത്തി പരിശോധന, പിടിച്ചെടുത്തത് 18 ഗ്രാം എംഡിഎംഎ
കാസർകോട് കുമ്പളയിൽ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് എംഡിഎംഎ പിടികൂടി
Malayalam News Live:ധർമസ്ഥല വെളിപ്പെടുത്തൽ കേസ് - മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ .6 വരെ കസ്റ്റഡിയിൽ വിട്ടു
ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്ഐടി കസ്റ്റഡിയിൽ വിട്ടു.
Malayalam News Live:നാളെ ബന്ദ്, പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ബിജെപി; ബിഹാറിൽ ബന്ദിന് ആഹ്വാനം ചെയ്ത് എൻഡിഎ
പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം
Malayalam News Live:7000 ക്ഷേത്ര ജീവനക്കാര്‍ക്ക് ആശ്വാസം, മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ക്ക് ഉത്സവബത്ത അനുവദിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 7000 രൂപയും താല്‍ക്കാലിക ജീവനക്കാര്‍ക്ക് 3500 രൂപയും ഉത്സവബത്തയായി ലഭിക്കും.
Malayalam News Live:'എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാൻ വേണ്ടിയാണ് ഗുരു സർവ്വമത സമ്മേളനം നടത്തിയത്' - വെളളാപ്പള്ളി നടേശൻ
മാപ്പിള ലഹളയെ പറ്റി കുമാരനാശാൻ കവിത എഴുതിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Malayalam News Live:താത്ക്കാലിക ജീവനക്കാരി ബാങ്കിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ; അന്വേഷണമാരംഭിച്ച് പൊലീസ്
എറണാകുളം പെരുമ്പാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ.