12:21 PM (IST) Sep 04

മഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനപ്രകാരമെന്ന് കെകെ ശൈലജ

രാഷ്ട്രീയക്കാർക്ക് ഈ അവാർഡ് നൽകുന്ന പതിവില്ല.വ്യക്തി എന്ന നിലയിലാണ് പുരസ്കാരത്തിന് പരിഗണിച്ചതെന്നും വിശദീകരണം

10:04 AM (IST) Sep 04

മാഗ്സസെ അവാർഡ് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം

മാഗ്സസെ അവാർഡ് വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റു വിരുദ്ധരിൽ ഒരാളാണ് രമൺ മാഗ്സസെ എന്നും പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് നല്കുന്ന അവാർഡല്ല ഇതെന്നും സിപിഎം.

10:00 AM (IST) Sep 04

സിപിഎമ്മിൽ മഗ്‍സസെ അവാർഡ് വിവാദം

സിപിഎമ്മിൽ മഗ്‌സസെ അവാർഡ് വിവാദത്തില്‍. അവാര്‍ഡിനായി മുന്‍ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തിട്ടുണ്ടും അവാർഡ് നിരസിച്ചതിന് പിന്നില്‍ സിപിഎമ്മിന്‍റെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ട്. സിപിഎം അനുമതി ഇല്ലാത്തത് കാരണമാണ് അവാർഡ് നിരസിച്ചത് എന്നാണ് സൂചന. Read More

09:59 AM (IST) Sep 04

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഇഡി അന്വേഷണം

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം തുടങ്ങി. പിടിയിലായ ഷെബീറിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. സമാന്തര ടെലിഫോൺ എക്സേഞ്ചിന്‍റെ മറവിൽ കോടികളുടെ കുഴൽപ്പണം പ്രതികളിലേക്കെത്തിയെന്നാണ് നിഗമനം. Read More

09:58 AM (IST) Sep 04

ലത്തീന്‍ അതിരൂപത പള്ളികളില്‍ സര്‍ക്കുലര്‍

വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വീണ്ടും സർക്കുലർ വായിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സർക്കുലറിലെ ആവശ്യം. Read More

09:57 AM (IST) Sep 04

പേ വിഷബാധ, അലംഭാവം തുടര്‍ന്ന് ആരോഗ്യവകുപ്പ്

പേവിഷബാധമൂലമുള്ള മരണങ്ങൾ കൂടുമ്പോഴും ആരോഗ്യവകുപ്പിന് അലംഭാവം. വാക്സിന്‍റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനമെടുത്തില്ല. മരണങ്ങളെ പറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധസമിതി ആയില്ല. Read More

06:53 AM (IST) Sep 04

പരാതിപ്പെട്ട പെണ്‍കുട്ടികൾ ഇന്ന് വീണ്ടും പരീക്ഷ

കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ കേന്ദ്രത്തിൽ അപമാനിക്കപ്പെട്ട പെണ്‍കുട്ടികൾ ഇന്ന് വീണ്ടും പരീക്ഷയെഴുതും. വിവാദമുണ്ടായി ഒരു മാസത്തിന് ശേഷമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പരീക്ഷ നടത്തുന്നത്. Read More

06:35 AM (IST) Sep 04

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട് എന്നിങ്ങനെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റ് അനുകൂലമാകുന്നതിനാൽ അടുത്ത ദിവസങ്ങളിൽ മഴ ഒന്ന് കൂടി കനത്തേക്കും. മലയോരമേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 

06:34 AM (IST) Sep 04

ആര്യ രാജേന്ദ്രന്‍റെയും സച്ചിൻ ദേവിന്‍റെയും വിവാഹം ഇന്ന്

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവും ഇന്ന് വിവാഹിതരാകും. രാവിലെ 11 മണിക്ക് തിരുവനന്തപുരം എ കെ ജി ഹാളാണ് വിവാഹത്തിന് വേദിയാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ വിവാഹത്തിൽ പങ്കുചേരാനായി എത്തും. Read More

06:01 AM (IST) Sep 04

68 മത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ഉച്ചയ്ക്ക് രണ്ടുമണിക്ക് വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. 20 ചുണ്ടൻവള്ളങ്ങൾ അടക്കം 79 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന വള്ളംകളിയുടെ ആവേശത്തിലാണ് ആലപ്പുഴ