09:55 PM (IST) Nov 08

കോൺഗ്രസിന് ആശ്വാസം

കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. പകർപ്പവകാശ പരാതി ഉയർന്ന വീഡിയോകൾ പിൻവലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.

09:55 PM (IST) Nov 08

ഗവ‍ര്‍ണറുടെ ഹൈക്കോടതി ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു

കേരളാ ഗവർണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ. ജയ്ജുബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജയ്ജു ബാബു. 

07:59 PM (IST) Nov 08

വിമര്‍ശനവുമായി മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

07:59 PM (IST) Nov 08

'കേരള സ്റ്റോറി' സിനിമക്കെതിരെ കേസെടുക്കും

ആദാ ശർമ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കേരളാ സ്റ്റോറി’ എന്ന ഹിന്ദി സിനിമക്കെതിരെ പൊലീസ് കേസെടുക്കും. ഹൈടെക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സിനിമ ഒരു വിഭാഗത്തിൻെറ മതവികാരം വ്രണപ്പെടുത്തുന്നതും കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നതുമായി പ്രമേയമുണ്ടെന്ന റിപ്പോർട്ടിലാണ് കേസെടുക്കാൻ നിർദ്ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്.

07:58 PM (IST) Nov 08

കോൺഗ്രസിന് ആശ്വാസം

കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. പകർപ്പവകാശ പരാതി ഉയർന്ന വീഡിയോകൾ പിൻവലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.

05:53 PM (IST) Nov 08

പെരിന്തല്‍മണ്ണയില്‍ ഒമ്പതര കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊലീസ് ഒമ്പതര കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഗുഡ്സ് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവുമായി അലനെല്ലൂര്‍ സ്വദേശികളായ ചെറൂക്കന്‍ യൂസഫ്, പാക്കത്ത് ഹംസ എന്നിവരാണ് പിടിയിലായത്. 

05:47 PM (IST) Nov 08

ആറ് വയസുകാരിക്ക് പീഡനം, ഓട്ടോ ഡ്രൈവർക്ക് പത്തുവർഷം കഠിനതടവ് ശിക്ഷ

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് പത്തുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. എറണാക്കുളം കളമശ്ശേരി സ്വദേശി രാജീവിനെയാണ് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരിലായിരുന്നു കേസ്സിന് ആസ്പദമായ സംഭവം. 

05:15 PM (IST) Nov 08

പ്രാദേശിക അവധി

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു

04:25 PM (IST) Nov 08

വിസി മാർക്ക് താത്കാലിക ആശ്വാസം: 'ഹർജിയിൽ അന്തിമ ഉത്തരവിന് മുമ്പ് ഗവർണർ തീരുമാനമെടുക്കരുത്' ഹൈക്കോടതി

എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നു ദിവസത്തെ സമയം കൂടി വേണമെന്ന് ഗവർണർ . കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും

04:19 PM (IST) Nov 08

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെ തീരുമാനിച്ചു

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളായ ഇ ചന്ദ്രശേഖരനും പിപി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരാകും. 21 അംഗ എക്സിക്യൂട്ടീവിലേക്ക് ആറ് പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി. മുൻ മന്ത്രി വിഎസ് സുനിൽ കുമാറിനെ വീണ്ടും തഴ‌‍ഞ്ഞു. അദ്ദേഹത്തെ സംസ്ഥാന എക്സിക്യൂട്ടിവിലേക്കും പരിഗണിച്ചില്ല.

03:23 PM (IST) Nov 08

കെ വി സുമേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ

കെ വി സുമേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ. സംസ്ഥാന കമ്മറ്റി അംഗങ്ങളായ 3 പേരെ ഒഴിവാക്കി സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി പുന:സംഘടിപ്പിച്ചു. 3 പേരെ പുതുതായി ഉൾപ്പെടുത്തി. വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. കെ വി സക്കീര്‍ ഹുസൈന്‍, കെ പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സി സത്യപാലന്‍, കെ വി സുമേഷ് എം എൽ എ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റിലും ഉൾപ്പെടുത്തി

02:38 PM (IST) Nov 08

സിംഗിൾ ഡ്യൂട്ടിയിൽ വൻ വരുമാന വർധനയെന്ന് കെഎസ്ആര്‍ടിസി

സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയിൽ വൻ വരുമാന വർധനയെന്ന് കെഎസ്ആ‍ര്‍ടിസി. ഡിപ്പോയിൽ മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് ദിവസേന ശരാശരി 80,000-90,000 രൂപ വരെ വരുമാനം വർധിച്ചതായി കെഎസ്ആര്‍ടിസി കേരളാ ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയിൽ കെഎസ്ആർടിസി വിശദീകരണം നൽകിയത്. 

07:44 AM (IST) Nov 08

ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം,മരുന്നുകളടക്കം ദുരുപയോഗം ചെയ്യുന്നു,ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ

ഓപ്പറേഷൻ തിയേറ്ററുകളിൽ ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഇഞ്ചക്ഷൻ മരുന്ന് പോലും കേരളത്തിൽ ലഹരിക്കായി ഉപയോഗിക്കുന്നതിന്റെ തെളിവുകൾ റോവിംഗ് റിപ്പോർട്ടർ പുറത്തുവിടുന്നു. ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം കിട്ടുന്ന മെഫൻട്രമിൻ സൾഫേറ്റ്, ഓൺലൈൻ വഴി പർച്ചേസ് ചെയ്ത് ലഹരിക്കായി ഉപയോഗിക്കുന്നതാണ് തുറന്നുകാട്ടുന്നത്. ഇതടക്കം ചുഴലിക്കും, വിഷാദരോഗത്തിനുമുള്ള മരുന്നുകളും വേദന സംഹാരികളും ദുരുപയോഗം ചെയ്യുമ്പോൾ നിയമത്തിലെ അപര്യാപ്തത കാരണം പൊലീസിനോ എക്സൈസിനോ കേസെടുക്കാൻ ആകുന്നില്ല

07:43 AM (IST) Nov 08

പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താതെ പിഎസ്‍സി,ക്ലറിക്കൽ മിസ്റ്റേക്കെന്ന് വിശദീകരണം

മാനദണ്ഡമനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും ഉദ്യോഗാർഥിയുടെ പേര് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താതെ പബ്ലിക് സർവീസ് കമ്മീഷൻ. ഇടുക്കി പീരുമേട് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കിതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

07:42 AM (IST) Nov 08

നിയമന കത്ത് വിവാദം:മേയറുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്,കേസെടുക്കുന്നത് വൈകും

തിരുവനന്തപുരം കോര്‍പറേഷൻ മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച പരാതിയിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഡിആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്

07:41 AM (IST) Nov 08

ഗവർണറുടെ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വൈസ് ചാൻസലർമാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹർജിയും പരിഗണനയ്ക്ക് വരുന്നുണ്ട്