09:06 AM (IST) May 08

Malayalam News Live:തമിഴ്നാട്ടിൽ അനിശ്ചിതത്വം; എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ കനിമൊഴിക്ക് അതൃപ്തി, വിജയ്‍യെ ക്ഷണിക്കാൻ വൈകിയില്ലെന്ന് ​ഗവർണർ

118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ വിജയെ ക്ഷണിക്കുമെന്ന് ഗവർണർ . എസ് ആർ ബൊമ്മൈ കേസ്‌ വിധി മറ്റൊരു സാഹചര്യത്തിൽ ആണ്. പിരിച്ചുവിട്ട സർക്കാരിന്റെ കാര്യത്തിലാണ് ബൊമ്മൈ വിധിയുണ്ടായതെന്നും ഇതു പുതിയ സർക്കാർ രൂപീകരണം ആണെന്നും ഗവർണർ.

Read Full Story
08:45 AM (IST) May 08

Malayalam News Live:സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂ‍ർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

Read Full Story
08:44 AM (IST) May 08

Malayalam News Live:സതീശനുള്ള പിന്തുണയിൽ ലീഗ് പിന്നോട്ടില്ല

വിഡി സതീശനുള്ള പിന്തുണയിൽ ലീഗ് പിന്നോട്ടില്ല. ഹൈക്കമാൻഡുമായി ആശയവിനിമയം തുടരും. മാത്യു കുഴൽനാടിന്റെ പ്രസ്താവനയിൽ ലീഗിന് കടുത്ത പ്രതിഷേധം. അനവസരത്തിലുള്ള പരാമർശമെന്ന് വിമർശനം. സോണിയ ഗാന്ധിയെയോ രാഹുലിനെയോ നേരിട്ട് കാണാനും നീക്കം.

08:43 AM (IST) May 08

Malayalam News Live:അവകാശവാദം തുടര്‍ന്ന് കെസി, ആര്‍സി, വിഡി പക്ഷങ്ങള്‍

ഉദ്ദേശിച്ചതിനേക്കാള്‍ ഭൂരിപക്ഷം കിട്ടിയെന്നാണ് കെ സി പക്ഷത്തിന്‍റെ അവകാശവാദം. ഘടകക്ഷികളുടെ നിലപാട് സതീശന് ബലമാകുമ്പോള്‍, 20ലേറ എംഎല്‍എമാരുടെ ഭൂരിപക്ഷം ചെന്നിത്തല പക്ഷവും അവകാശപ്പെടുകയാണ്. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.

Read Full Story
08:42 AM (IST) May 08

Malayalam News Live:എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺ​ഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും.

Read Full Story