11:30 PM (IST) Aug 14

Malayalam news live: കുവൈത്തിലെ വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളിയും; മരിച്ചത് കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ (31) ആണ് മരിച്ചത്. കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു

Read Full Story
10:23 PM (IST) Aug 14

Malayalam news live: വോട്ട് കൊള്ള - മോദിക്ക് ഭരിക്കാൻ ധാർമികതയില്ല, സുപ്രീംകോടതി വിധി ജനാധിപത്യത്തെ സംരക്ഷിക്കുന്നതെന്ന് കെ സി വേണുഗോപാൽ

വോട്ട് കൊള്ളയിലൂടെ അധികാരത്തിലെത്തിയ മോദി സർക്കാരിന് ഭരിക്കാൻ ധാർമികതയില്ലെന്ന് കെസി വേണുഗോപാൽ എംപി. രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ചിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു.
Read Full Story
10:11 PM (IST) Aug 14

Malayalam news live: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന താമരശ്ശേരി കോരങ്ങാട് സ്വദേശിയായ നാലാം ക്ലാസുകാരി മരിച്ചു.

Read Full Story
10:03 PM (IST) Aug 14

Malayalam news live: എത്തിയത് വൻ ആസൂത്രണത്തോടെ, എന്നിട്ടും സിസിടിവിയിൽ പിടിവീണു, ചാക്കുമായി എത്തിയ നാലം​ഗ സംഘം കവർന്നത് 50 മൊബൈൽ ഫോണും 3 ലാപ്ടോപ്പും

കൊല്ലം ചടയമംഗലത്ത് മൊബൈൽ കടയിൽ കവർച്ച നടത്തിയ മൂന്ന് പ്രതികൾ പിടിയിൽ

Read Full Story
09:18 PM (IST) Aug 14

Malayalam news live: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് വീണ്ടും കോൺഗ്രസ്, അനുരാഗ് താക്കൂറിന് കമ്മീഷൻ രേഖകൾ നൽകിയെന്ന് പവൻ ഖേര

കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനുമെതിരെ കള്ളവോട്ട് ആരോപണം ഉന്നയിക്കാന്‍ മുന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് രേഖകളെത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് എഐസിസി വക്താവ് പവന്‍ ഖേര ആരോപിച്ചു.

Read Full Story
09:13 PM (IST) Aug 14

Malayalam news live: ശ്രീനാഥിനെ വെട്ടിക്കൊലപ്പെടുത്തിയത് 2003ൽ, പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിഞ്ഞത് 22 വർഷം, ഒടുവിൽ ബാം​ഗ്ലൂരിൽ നിന്നും പിടിയിൽ

കയ്പമംഗലം കൂരിക്കുഴി സ്വദേശി പാണ്ടികപറമ്പിൽ വീട്ടിൽ അജി എന്നറിയപ്പെടുന്ന അജയനെ(45)യാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്ത‌ത്.

Read Full Story
08:49 PM (IST) Aug 14

Malayalam news live: വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു, ജയിലേക്ക് മാറ്റി

ജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.

Read Full Story
08:13 PM (IST) Aug 14

Malayalam news live: കെഎസ്ആര്‍ടിസിയിൽ നിര്‍ണായക തീരുമാനം; യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി, ബസുകളുടെ വാതിലുകളിൽ കെട്ടിയിട്ടിരിക്കുന്ന കയറുകള്‍ നീക്കം ചെയ്യാൻ നിര്‍ദേശം

കയറുകൾ അടിയന്തരമായി മാറ്റിയില്ലെങ്കിൽ യൂണിറ്റ് അധികാരികൾ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിലുണ്ട്

Read Full Story
07:50 PM (IST) Aug 14

Malayalam news live: സന്തോഷ വാർത്ത, സർക്കാരിന്റെ നികുതിയിളവ് നേടാം; ജൈവ ഉറവിട മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിച്ചാൽ മതി, സർക്കാർ പ്രഖ്യാപനം

കേരളത്തിൽ പ്രതിദിനം ഉത്പാതിപിക്കുന്ന മുഴുവൻ സാനിറ്ററി പാഡുകളും സംസ്കരിക്കാനുള്ള പ്ലാൻ്റുകൾ ഈ മന്ത്രിസഭാ കാലഘട്ടത്തിൽ തന്നെ കേരളത്തിൽ ഉണ്ടാകും എന്നും മന്ത്രി ഉറപ്പ് നൽകി

Read Full Story
07:37 PM (IST) Aug 14

Malayalam news live: രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; 127 സൈനികര്‍ക്ക് രാജ്യത്തിന്‍റെ ആദരം, ഓപ്പറേഷൻ സിന്ദൂറിൽ നിര്‍ണായക പങ്കുവഹിച്ചവര്‍ക്കും പുരസ്കാരം

മലയാളിയായ നാവികസേന കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡൽ സമ്മാനിക്കും. മലയാളി വൈസ് അഡ്മിറൽ എഎൻ പ്രമോദിന് യുദ്ധസേവ മെഡലും നൽകും

Read Full Story
07:30 PM (IST) Aug 14

Malayalam news live: എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുറത്തുവിടണം, മോദി ജയിച്ചത് കള്ളവോട്ടിലെന്ന് കോൺഗ്രസ്, കൊയിലാണ്ടിയിൽ പാലം തകര്‍ന്നു; ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം

Read Full Story
07:14 PM (IST) Aug 14

Malayalam news live: 'ഇന്ത്യ ജനാധിപത്യത്തിന്റെ ജനനി, എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണം'; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു

Read Full Story
07:07 PM (IST) Aug 14

Malayalam news live: ​വിരുന്നിനില്ല; തമിഴ്നാട് ​ഗവർണർ ആർഎൻ രവിയുടെ ചായസത്കാരം ബഹിഷ്കരിച്ച് എംകെ സ്റ്റാലിൻ

ആർ.എൻ.രവി, തമിഴ്നാടിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിനിലാണ് ബഹിഷ്കരണം എന്ന് സർക്കാർ വ്യക്തമാക്കി.

Read Full Story
06:53 PM (IST) Aug 14

Malayalam news live: 'ഓണാഘോഷത്തിന് മുണ്ടുടുത്ത് വരരുത്'; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മര്‍ദ്ദനം

ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നാണ് പരിക്കേറ്റ കുട്ടിയുടെ പിതാവ് പറയുന്നത്.

Read Full Story
06:45 PM (IST) Aug 14

Malayalam news live: മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം, ഡ്രൈവർ മിനിലോറിക്കുള്ളിൽ കുടുങ്ങി

ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ വാതിൽ മുറിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്.

Read Full Story
06:26 PM (IST) Aug 14

Malayalam news live: ദേശീയ ബഹിരാകാശ ദിനാചരണത്തിൽ വിദ്യാർത്ഥികൾക്കൊപ്പം, ബഹിരാകാശ ദൗത്യങ്ങൾ പങ്കുവെച്ച് കുട്ടികൾക്കൊപ്പം വി.എസ്.എസ്.സി ഡയറക്ടർ

 തിരുവനന്തപുരം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ, ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും ജീവിതവിജയത്തെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു.

Read Full Story
06:02 PM (IST) Aug 14

Malayalam news live: തൃക്കാക്കരയിൽ 5ാം ക്ലാസുകാരനെ ഓടിച്ച സംഭവം; 'കുട്ടി ടിസി വാങ്ങണ്ട, റിപ്പോർട്ട് കിട്ടിയാൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ഉറപ്പ്' - മന്ത്രി വി ശിവൻകുട്ടി

തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഓടിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ഉറപ്പെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ‌വി ശിവൻകുട്ടി.

Read Full Story
05:54 PM (IST) Aug 14

Malayalam news live: മാസപ്പടി കേസ്; സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയിൽ വേഗം തീരുമാനമെടുക്കണമെന്ന് എസ്എഫ്ഐഒ; ദില്ലി ഹൈക്കോടതി വിശദവാദം കേള്‍ക്കും

അടുത്തമാസം 16 മുതൽ കേസിൽ വാദം കേൾക്കാൻ കോടതി തീയതി നിശ്ചയിച്ചു

Read Full Story
05:33 PM (IST) Aug 14

Malayalam news live: ജമ്മു കശ്മീർ മേഘവിസ്ഫോടനം - കിഷ്ത്വാറിലെ മിന്നൽപ്രളയത്തിൽ 33 മരണം, 50ലേറെ പേർക്ക് പരിക്ക്

ജമ്മുകശ്മീരിലെ മേഘവിസ്ഫോടനത്തിൽ മരണം 33 ആയി. കിഷ്ത്വാറിലാണ് മിന്നൽ പ്രളയമുണ്ടായത്.

Read Full Story
05:18 PM (IST) Aug 14

Malayalam news live: യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, വനിതാ എംഎൽഎയെ അഖിലേഷ് യാദവ് പുറത്താക്കി

തന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീതി നടപ്പിലാക്കിയെന്ന നിയമസഭയിലെ പ്രസംഗത്തിന് പിന്നാലെയാണ് നടപടി. 

Read Full Story