11:46 PM (IST) Mar 27

Malayalam News live:മുന്നിലെ ബൈക്കിന് നമ്പർപ്ലേറ്റില്ല, പിന്നാലെ പോയി പൊലീസ്, കഴക്കൂട്ടത്ത് വെച്ച് പിടിവീണു, കണ്ടെടുത്തത് രാസലഹരി

നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ ശേഷം ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ കച്ചവടം നടത്തുന്ന യുവാവ് തിരുവനന്തപുരം കഴക്കൂട്ടത്ത് പിടിയിൽ. 

കൂടുതൽ വായിക്കൂ
10:56 PM (IST) Mar 27

Malayalam News live:ഫോണിൽ പെൺസുഹൃത്തിന്റെ ഫോട്ടോ: ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ, സ്വകാര്യഭാ​ഗത്തടക്കം പരിക്ക്

എറണാകുളം പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൂടുതൽ വായിക്കൂ
10:54 PM (IST) Mar 27

Malayalam News live:പാകിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം; ബസ് തടഞ്ഞുനിർത്തി വെടിവെപ്പ് എട്ടുപേർ കൊല്ലപ്പെട്ടു

ക്വറ്റയിൽ പൊലീസ് വാഹനത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

കൂടുതൽ വായിക്കൂ
10:50 PM (IST) Mar 27

Malayalam News live:ക്ഷേത്രവും മസ്ജിദും ഒരുമിച്ചൊരുക്കുന്ന ഇഫ്താർ; മുടക്കാതെ തുടരുന്ന മാതൃക

കായംകുളത്ത് കീരിക്കാട് തെക്ക് മൂലേശ്ശേരിൽ മഹാദേവ ക്ഷേത്ര കമ്മിറ്റി ചിറക്കുളങ്ങര മസ്ജിദുൽ റഹ്മാനിയയിൽ ഇഫ്താർ സംഗമം നടത്തി.

കൂടുതൽ വായിക്കൂ
10:14 PM (IST) Mar 27

Malayalam News live:'ബന്ധുക്കൾ കള്ളക്കേസിൽ കുടുക്കി' കുറിപ്പ് എഴുതിവച്ച് റിട്ട. എസ്ഐ ആത്മഹത്യ ചെയ്തു

റിട്ടയേർഡ് എസ്ഐ ബന്ധുക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബന്ധുക്കൾ കള്ളക്കേസിൽ കുടുക്കിയെന്നും കയ്യേറ്റം ചെയ്തുവെന്നും കുറിപ്പിലുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കൂടുതൽ വായിക്കൂ
10:11 PM (IST) Mar 27

Malayalam News live:കേരളത്തോട് കേന്ദ്രത്തിന് വിവേചനമെന്ന ആക്ഷേപം: രാജ്യസഭയിൽ കണക്കുകൾ നിരത്തി നിർമ്മല സീതാരാമൻ

മോദി അധികാരമേറ്റതിന് പിന്നാലെ 2014 മുതൽ 2024 വരെ കേന്ദ്രം 1.57 ലക്ഷം കോടി രൂപ കേരളത്തിന് അനുവദിച്ചെന്ന് ധനമന്ത്രി പറഞ്ഞു. 

കൂടുതൽ വായിക്കൂ
10:00 PM (IST) Mar 27

Malayalam News live:കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവില്‍ സു​ഹൃത്തിനെ അടിച്ചുകൊന്നു

കിളിമാനൂരാണ് സംഭവം. സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

കൂടുതൽ വായിക്കൂ
09:57 PM (IST) Mar 27

Malayalam News live: അത് കിട്ടില്ലെന്ന് ഉറപ്പിച്ചതാണ് മുഹമ്മദ്, എങ്ങിലും ഒരു പരാതി നൽകി, മൊബൈൽ ഫോൺ തിരികെ ഏൽപ്പിച്ച് പൊലീസ്

കോഴിക്കോട് വളയം സ്വദേശി മുഹമ്മദിന്റെ മോഷണം പോയ മൊബൈൽ ഫോൺ പോലീസ് തിരികെ നൽകി. 

കൂടുതൽ വായിക്കൂ
09:16 PM (IST) Mar 27

Malayalam News live:അന്ന് 23500ൽ തീര്‍ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ

അമിതഭാരം കയറ്റിയ വാഹനത്തിന് ഉടമയ്ക്കും ഡ്രൈവർക്കും 38000 രൂപ വീതം പിഴയിട്ട് കോടതി. എറണാകുളം ആർടിഒ എൻഫോഴ്സ്മെന്റ് നൽകിയ കേസിലാണ് വിധി.

കൂടുതൽ വായിക്കൂ
09:13 PM (IST) Mar 27

Malayalam News live:ഓസ്ട്രേലിയയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ഒരു കോടിയിലേറെ രൂപ തട്ടിപ്പ് നടത്തി; കോതമംഗലത്ത് 2 അധ്യാപകർ പിടിയിൽ

എറണാകുളം കോതമംഗലത്ത് ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകർ പിടിയിൽ. മൂവാറ്റുപുഴയിലെ ബി എഡ് കോളേജിൽ അധ്യാപകനായ തോമസും തമിഴ്‌നാട്ടിൽ കായികാധ്യാപകനായ പ്രദീപുമാണ് പിടിയിലായത്. 

കൂടുതൽ വായിക്കൂ
08:58 PM (IST) Mar 27

Malayalam News live:ഒറ്റയടിക്ക് അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ; കടുത്ത തീരുമാനത്തിന് കാരണം വ്യാജ രേഖ

ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി. വിസ അപേക്ഷകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയെന്നും ഇത്തരം വഞ്ചനാ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അറിയിച്ചു.

കൂടുതൽ വായിക്കൂ
08:55 PM (IST) Mar 27

Malayalam News live:ഒറ്റയടിക്ക് അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ, കടുത്ത തീരുമാനത്തിന് കാരണം വ്യാജ രേഖ

ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി. വിസ അപേക്ഷകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയെന്നും വഞ്ചനാ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അറിയിച്ചു.

കൂടുതൽ വായിക്കൂ
08:47 PM (IST) Mar 27

Malayalam News live:ജനന സർട്ടഫിക്കറ്റുകൾ ഇനി വേ​ഗത്തിൽ തിരുത്താം; നടപടി ലഘൂകരിച്ച് പുതിയ ഉത്തരവിറക്കി തദ്ദേശവകുപ്പ്

നിലവിൽ ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റണമെങ്കിൽ സ്കൂള്‍ സർട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനമിറക്കി ശേഷമേ ജനന രേഖകളിൽ മാറ്റം വരുത്താൻ കഴിയുമായിരുന്നുള്ളൂ. 

കൂടുതൽ വായിക്കൂ
08:14 PM (IST) Mar 27

Malayalam News live: തോണി മറിഞ്ഞ് വലയില്‍ കുടുങ്ങി മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ തോണി കാറ്റില്‍ മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതൽ വായിക്കൂ
07:39 PM (IST) Mar 27

Malayalam News live:മറ്റൊരു ഹൈ സ്‌കോറിംഗ് ഗെയിം? സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ടോസ്

ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. ലക്‌നൗ ആവട്ടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു.

കൂടുതൽ വായിക്കൂ
07:28 PM (IST) Mar 27

Malayalam News live:ബിജുവിന്റെ മൃതദേഹത്തിൽ കയ്യിലും കാലിലും മുറിവുകൾ, കുറ്റസമ്മതം നടത്തി രണ്ടാംപ്രതി; നിർണായക കണ്ടെത്തൽ

തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിലെ തെളിവെടുപ്പിൽ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. രണ്ടാം പ്രതി ആഷിക് ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് നിർണായക കണ്ടെത്തൽ. 

കൂടുതൽ വായിക്കൂ
07:20 PM (IST) Mar 27

Malayalam News live:കുറച്ച് ദിവസമായി മണലി പുഴയ്ക്ക് നിറമാറ്റം, മീനുകൾ ചത്തുപൊന്തുന്നു, കാരണം അജ്ഞാതം, പരിശോധന വേണമെന്ന് നാട്ടുകാർ

തൃശൂർ പുതുക്കാട് മണലിപ്പുഴയിൽ മീനുകൾ ചത്തുപൊങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു. വെള്ളത്തിൽ നിറവ്യത്യാസമുണ്ടെന്നും പരാതിയുണ്ട്. കാരണം കണ്ടെത്തണമെന്നും ജലം പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

കൂടുതൽ വായിക്കൂ
07:18 PM (IST) Mar 27

Malayalam News live:എമ്പുരാനിലെ കഥാപാത്രം സർപ്രൈസാക്കി വച്ചിരുന്നതാണ് :റിനി ഉദയകുമാർ

എമ്പുരാനിലെ കഥാപാത്രത്തെക്കുറിച്ച് റിനി ഉദയകുമാർ സംസാരിക്കുന്നു 

കൂടുതൽ വായിക്കൂ
07:11 PM (IST) Mar 27

Malayalam News live:കണ്ണൂരിലെ സ്വകാര്യ ബസിലെ ബർത്തിൽ ബാ​ഗിൽ പൊതിഞ്ഞ നിലയിൽ 3 പെട്ടികൾ; തുറന്നപ്പോൾ 150 തോക്കിൻതിരകൾ

കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ നിന്ന് നൂറ്റിയൻപത് തോക്കിൻ തിരകൾ കണ്ടെത്തി. 

കൂടുതൽ വായിക്കൂ
06:51 PM (IST) Mar 27

Malayalam News live:ശുചിത്വമിഷൻ പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലെന്ന് മന്ത്രി; നില അപകടകരം, കിണറിലടക്കം വർധിച്ച കോളിഫോം ബാക്ടീരിയ

കേരളത്തിലെ 82% പൊതുജലാശയങ്ങളിലും 78% കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായ അളവിലാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ശുചിമുറി മാലിന്യം ജലാശയങ്ങളിൽ തള്ളുന്നതാണ് ഇതിന് കാരണം. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതൽ വായിക്കൂ