11:41 PM (IST) Nov 30

Malayalam News Live:ഞെട്ടിക്കുന്ന ക്രൂരത; അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ​ഗുരുതരാവസ്ഥയിൽ, സംഭവം കായംകുളം കളരിക്കലിൽ

മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു നവജിത്ത് നടരാജൻ. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ പിതാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Read Full Story
11:20 PM (IST) Nov 30

Malayalam News Live:അതിജീവിതയെ അധിക്ഷേപിച്ച കേസ് - തനിക്കെതിരെയുള്ള പരാതി വ്യാജമെന്ന് രാഹുൽ ഈശ്വർ; 'ഇതാണ് പുരുഷ കമ്മീഷൻ വേണമെന്ന് പറയുന്നത്'

ഇതാണ് പുരുഷ കമ്മീഷൻ വേണമെന്ന് പറയുന്നത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും യുവതിയുടെ ഫോട്ടോ എവിടേയും ഇട്ടിട്ടില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വൈദ്യ പരിശോധനയ്ക്കായി കൊണ്ട് പോകുമ്പോഴാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Read Full Story
10:33 PM (IST) Nov 30

Malayalam News Live:അതിജീവിതയെ അധിക്ഷേപിച്ച കേസ് - സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതിയാണെന്ന് ദീപ രാഹുൽ ഈശ്വർ; 'എഐ ദൃശ്യങ്ങളാണ് ഉപയോഗിച്ചത്'

രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പുതിയ ഒരു വകുപ്പ് കൂടി ചുമത്തിയെന്നും ദീപ രാഹുൽ ഈശ്വർ. മറ്റൊരു സാമൂഹ്യ മാധ്യമ പോസ്റ്റിനെ ഉദ്ധരിച്ച് പറഞ്ഞതിനാണ് പുതിയ വകുപ്പ് ചുമത്തിയത്. കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും ദീപ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Full Story
10:18 PM (IST) Nov 30

Malayalam News Live:കായംകുളം കളരിക്കലിൽ മാതാപിതാക്കളെ അഭിഭാഷകനായ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു; ബലംപ്രയോ​ഗിച്ച് കീഴ്പ്പെടുത്തി പൊലീസ്, നില ​ഗുരുതരം

വിശ്വജിത്ത് എന്നയാളാണ് മാതാപിതാക്കളെ വെട്ടിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. 

Read Full Story
09:36 PM (IST) Nov 30

Malayalam News Live:രാഹുലിനെതിരെയുള്ള ബലാത്സം​ഗ കേസ് - ഒളിവിലുള്ള കൂട്ടുപ്രതി ജോബിക്കായി അന്വേഷണം ഊർജ്ജിതം, ഡ്രൈവറിൽ നിന്ന് മൊഴിയെടുത്തു

വീട്ടിൽ നോട്ടീസ് നൽകിയ പൊലീസ്, ചോദ്യം ചെയ്യാനായി ജോബിയുടെ സുഹൃത്തിനെ കൊണ്ടുപോവുമെന്നാണ് വിവരം. നേരത്തെ, രാഹുലിനെ അന്വേഷിച്ച് പ്രത്യേക പൊലീസ് സംഘം അടൂരിൽ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

Read Full Story
09:04 PM (IST) Nov 30

Malayalam News Live:'മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബർ കടന്നലുകൾ തന്റെ നേരെ പാഞ്ഞടുത്താലും നിലപാടിൽ തരിമ്പും മാറ്റമുണ്ടാകില്ല'; സൈബർ ആക്രമണത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ

പാർട്ടി നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുന്ന തരത്തിൽ സുധാകരന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ചത് തനിക്ക് അടിയുറച്ച പാർട്ടി ബോധത്തിൽ നിന്ന് പിന്നോട്ട് പോകുന്ന നിലപാട് ഇല്ലാത്തതിനാലാണ്.

Read Full Story
08:25 PM (IST) Nov 30

Malayalam News Live:രാഹുലിൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ചെയ്തേക്കും, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്

രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിഗോധനക്കിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു.

Read Full Story
07:38 PM (IST) Nov 30

Malayalam News Live:ജോലി സമ്മർദം താങ്ങാനാകുന്നില്ല; ഉത്തർപ്രദേശിൽ വീണ്ടും ബിഎൽഓ ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തു. 6 കാരനായ സർവേഷ് സിങ് ആണ് വീട്ടിൽ ജീവനൊടുക്കിയത്. ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്.

Read Full Story
07:00 PM (IST) Nov 30

Malayalam News Live:രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷിച്ച് സുഹൃത്തിന്റെ വീട്ടിലെത്തി പ്രത്യേക പൊലീസ് സംഘം; വീട്ടിൽ കയറി പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഫെന്നി ഫൈനാൻ

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷിച്ച് പ്രത്യേക പൊലീസ് സംഘം അടൂരിലെ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലെത്തി. പൊലീസ് സംഘം വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഫെന്നി ഫൈനാൻ പറയുന്നു.

Read Full Story
06:31 PM (IST) Nov 30

Malayalam News Live:യുവതിയുടെ പരാതിയിൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് എഡിജിപി; തയ്യാറാക്കിയത് പൊതു എഫ്ഐആർ, മോശം കമൻ്റ് ഇട്ടവരും പ്രതിയാകും

ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്താൻ പാടില്ല. സൈബർ ഗ്രൂപ്പുകൾക്ക് എതിരെയും കുറ്റക്കാർക്കെതിരെയും കൃത്യമായ പ്രോസിക്യൂഷൻ നടപടി ഉണ്ടാകും. പരാതിയിൽ പറഞ്ഞിരിക്കുന്ന കൂടുതൽ പേർക്കെതിരെയും നടപടിയെടുക്കുമെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

Read Full Story
06:17 PM (IST) Nov 30

Malayalam News Live:പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ചാലക്കുടി പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എളവൂർ സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്.

Read Full Story
05:55 PM (IST) Nov 30

Malayalam News Live:തമിഴ്നാട് ശിവഗംഗ കാരക്കുടിയിൽ ബസ്സുകൾ കൂട്ടിയിടിച്ചു; 12 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്, മരണസംഖ്യ ഉയരാൻ സാധ്യത

അപകടത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു. രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. മരണസംഖ്യ ഉയരുമോ എന്ന ആശങ്കയും നിലവിലുണ്ട്. ഇടിയുടെ ആഘാതത്തിൽ ഒരു ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ആംബുലൻസുകളെത്തിയിട്ടുണ്ട്.

Read Full Story
05:42 PM (IST) Nov 30

Malayalam News Live:സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസ് - കോടതി ശിക്ഷിച്ച ഡിവൈഎസ്പി പി എം മനോജിന് സസ്പെൻഷൻ

സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി പി എം മനോജിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആഭ്യന്തര വകുപ്പിൻ്റേതാണ് നടപടി. 

Read Full Story
05:21 PM (IST) Nov 30

Malayalam News Live:ശബരിമല സ്വർണക്കൊള്ള - എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകും; എസ്ഐടി അന്വേഷണം പൂർത്തിയാകട്ടെയെന്ന് എം വി ​ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു

Read Full Story
05:14 PM (IST) Nov 30

Malayalam News Live:പരാതിക്കാരിയ്ക്കെതിരെ സൈബർ അധിക്ഷേപം; പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറെ ചോ​ദ്യം ചെയ്യാൻ വിളിപ്പിച്ചത്. പരാതിക്കാരി നൽകി പരാതിയിലാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്.

Read Full Story
04:25 PM (IST) Nov 30

Malayalam News Live:മുനമ്പം സമരം അവസാനിപ്പിച്ച് ഒരു വിഭാ​ഗം, സമരവേദി വിട്ടിറങ്ങി വിമതർ; പുതിയ വേദിയിൽ സമരം തുടരും

മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിപ്പിച്ച് ഒരു വിഭാഗം. സമരവേദി വിട്ടിറങ്ങിയ വിമതർ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇവർ പുതിയ സമരവേദിയിൽ മുദ്രാവാക്യം മുഴക്കി സമരം ആരംഭിക്കുകയും ചെയ്തു.

Read Full Story
04:22 PM (IST) Nov 30

Malayalam News Live:പത്തനംതിട്ട അടൂരിൽ ഹോം നഴ്സിനെ ബലാൽസംഗം ചെയ്തതായി പരാതി; 70കാരിയുടെ മകൻ അറസ്റ്റിൽ

70 കാരിയെ ശുശ്രൂഷിക്കാൻ ജോലിക്കെത്തിയ 58 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റെന്നി റോയെ എറണാകുളത്തു നിന്നാണ് പിടിയിലായത്. പതിനാറാം തീയതിയാണ് 70 കാരിയുടെ മകൻ റെന്നി എറണാകുളത്തുനിന്ന് വരുന്നത്.

Read Full Story
03:04 PM (IST) Nov 30

Malayalam News Live:ലൈംഗിക പീഡനക്കേസ്; രാഹുലിന്‍റെ ഫ്ലാറ്റിൽ യുവതിയെത്തിയ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല, സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിക്കും

പാലക്കാട്ടെ രാഹുൽ മാങ്കുട്ടത്തലിന്‍റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല

Read Full Story
02:49 PM (IST) Nov 30

Malayalam News Live:പാലക്കാട്ടെ കള്ള് പരിശോധനക്ക് വാഹനങ്ങളും താമസ സൗകര്യങ്ങളുമില്ലാതെ നിയമനം - എക്സൈസിന്റെ വിവാദ ഉത്തരവ് ഭേഭഗതി ചെയ്തു

പാലക്കാട് ജില്ലയിൽ കള്ള് പരിശോധനക്കായി മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥരെ ഒരു മാസത്തേക്ക് ജോലിക്ക് നിയോഗിച്ചിട്ടുള്ള എക്സൈസ് വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവ് ഭേഭഗതി ചെയ്തു. 

Read Full Story
02:00 PM (IST) Nov 30

Malayalam News Live:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു; നിയമ സംവിധാനത്തെ വെല്ലുവിളിക്കാൻ കോൺ​ഗ്രസില്ലെന്ന് വി ടി ബൽറാം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്ന ഘട്ടത്തിൽ തന്നെ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും വി ടി ബൽറാം.

Read Full Story