09:54 PM (IST) Aug 31

Malayalam News live:തൃശൂരിൽ സിപിഎം പ്രാദേശിക നേതാവിനുനേരെ ആക്രമണം; വെട്ടി പരിക്കേൽപ്പിച്ചു, നാലുപേര്‍ പിടിയിൽ

തൃശൂര്‍ കുന്നംകുളം പഴഞ്ഞി മങ്ങാട് മളോര്‍കടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് മങ്ങാട് സ്വദേശി മിഥുന് വെട്ടേറ്റത്. സംഭവത്തിൽ നാലുപേര്‍ പിടിയിലായി

Read Full Story
09:19 PM (IST) Aug 31

Malayalam News live:അമ്മയുടെയും കുഞ്ഞുങ്ങളുടെയും തിരോധാനം; അനീഷിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചു, മരണത്തിൽ ആരോപണവുമായി കുടുംബം

തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. അനീഷിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം

Read Full Story
08:38 PM (IST) Aug 31

Malayalam News live:തൃശ്ശൂർ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു, മുഖ്യപ്രതി അറസ്റ്റില്‍

ചെന്ത്രാപ്പിന്നി സ്വദേശി വിനീഷിനെയാണ് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം സ്വദേശികളായ ബിലാലിനെയും സുൻസാമിനെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
Read Full Story
08:17 PM (IST) Aug 31

Malayalam News live:കുടുങ്ങിപ്പോയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം, ഹിമാചൽ പ്രദേശ് സർക്കാരിനോട് അഭ്യർത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മിന്നൽ പ്രളയത്തെ തുടർന്ന് കൽപ്പ എന്ന സ്ഥലത്താണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്

Read Full Story
08:10 PM (IST) Aug 31

Malayalam News live:പ്രധാനമന്ത്രിയുടെ തന്ത്രപ്രധാന നീക്കം, ഇന്ത്യ-ചൈന എതിരാളികളല്ല, കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് തുടക്കം, അയ്യപ്പ സംഗമം ഭക്തർക്ക്; ഇന്നത്തെ വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ അറിയാം

Read Full Story
07:44 PM (IST) Aug 31

Malayalam News live:രാഹുൽ മാങ്കൂട്ടത്തിൽ വിവാദം; സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം, സിപിഐ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ

തന്നെ ഇരയാക്കാനും ഒരു ചാനൽ ശ്രമിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ

Read Full Story
07:42 PM (IST) Aug 31

Malayalam News live:കണ്ണപുരം സ്ഫോടനക്കേസ്; അനു മാലിക്ക് റിമാന്‍ഡിൽ, പ്രതി നിരന്തരം സമാന സ്വഭാവമുള്ള കുറ്റകൃത്യത്തിൽ ഏര്‍പ്പെട്ടെന്ന് പൊലീസ്

കണ്ണൂര്‍ കണ്ണപുരം സ്ഫോടന കേസിൽ പ്രതി അനു മാലിക്കിനെ കണ്ണൂര്‍ സ്പെഷ്യൽ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. സ്ഫോടനത്തിൽ രാഷ്ട്രീയ ബന്ധമില്ലെന്നും പ്രതി നിരന്തരം സമാന സ്വഭാവമുള്ള കുറ്റം ചെയ്തതായും പൊലീസ് വ്യക്തമാക്കി

Read Full Story
06:42 PM (IST) Aug 31

Malayalam News live:കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി, ഊർജിത തെരച്ചിൽ ആരംഭിച്ചു

നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്

Read Full Story
06:30 PM (IST) Aug 31

Malayalam News live:തുരങ്കപാത യഥാര്‍ഥ്യമാകുന്നതിന് കാരണം പിണറായി വിജയന്‍റെ നിശ്ചയദാര്‍ഢ്യമെന്ന് താമരശ്ശേരി ബിഷപ്പ്

വയനാട് ജില്ലയെയും കോഴിക്കോട് ജില്ലയെയം തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതി പിണറായി വിജയനെ പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കിൽ നടപ്പിലാകുമായിരുന്നില്ലെന്ന് താമരശ്ശേരി ബിഷപ്പ് പറഞ്ഞു

Read Full Story
05:50 PM (IST) Aug 31

Malayalam News live:ഓണം വാരാഘോഷം; സർക്കാറിൻ്റെ ക്ഷണം സ്വീകരിക്കാൻ ഗവർണർ, ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും

9നാണ് തലസ്ഥാനത്ത് ഘോഷയാത്ര നടക്കുന്നത്

Read Full Story
05:49 PM (IST) Aug 31

Malayalam News live:ദേശീയപാതയിൽ വെച്ച് നായ കുറുകെ ചാടി, തെറിച്ചു വീണ ബൈക്ക് യാത്രക്കാരനെ ജീപ്പിടിച്ചു, ഗുരുതര പരിക്ക്

തൃശൂര്‍ നടത്തറയിൽ ദേശീയപാതയിൽ വെച്ച് നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്കിൽ നിന്ന് വീണ യുവാവിന് പരിക്ക്. ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിനെ ജീപ്പിടിക്കുകയായിരുന്നു

Read Full Story
05:46 PM (IST) Aug 31

Malayalam News live:ടിയാൻജിനിൽ നിന്ന് വരുന്നത് നല്ല വാർത്തകൾ, ഇന്ത്യ-ചൈന സഹകരണം ലോകത്തിന് ഗുണകരം; മോദി-ഷി ജിൻപിങ് ചർച്ച സ്വാഗതം ചെയ്ത് സിപിഎം

ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ലോകത്തിന് ഗുണകരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തുന്നത് ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Read Full Story
05:25 PM (IST) Aug 31

Malayalam News live:അമിത് ഷായ്ക്കെതിരായ വിവാദ പരാമർശം; മഹുവ മൊയ്ത്ര എംപിക്കെതിരെ കേസ്

കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരായ വിവാദ പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്തു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രിയുടെ തല വെട്ടണമെന്നായിരുന്നു പരാമർശം.
Read Full Story
05:27 PM (IST) Aug 31

Malayalam News live:വയനാട് തുരങ്കപാത, പ്രതിസന്ധികളെ മറികടന്നുള്ള പദ്ധതി, മുഖ്യമന്ത്രി പിണറായി വിജയൻ

ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Read Full Story
05:26 PM (IST) Aug 31

Malayalam News live:തൃശൂരിൽ ചുമരിടിഞ്ഞ് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

തൃശൂരിൽ വീട്ടിലെ ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് വീട്ടുടമസ്ഥൻ മരിച്ചു. പഴയന്നൂര്‍ ചീരകുഴി സ്വദേശി രാമൻകുട്ടിയാണ് (51)മരിച്ചത്

Read Full Story
04:36 PM (IST) Aug 31

Malayalam News live:ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം; കുടുങ്ങികിടക്കുന്ന മലയാളി വിനോദ സഞ്ചാരികളുടെ വിവരം തേടി സര്‍ക്കാര്‍, ഇടപെട്ട് കെസി വേണുഗോപാൽ

മിന്നൽ പ്രളയത്തെതുടര്‍ന്ന് ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കെസി വേണുഗോപാൽ എംപി അറിയിച്ചു. നാളെയോടെ ഇവരെ തിരികെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Read Full Story
04:18 PM (IST) Aug 31

Malayalam News live:സുപ്രധാന തീരുമാനങ്ങളെടുത്ത് മോദി-ഷി ചർച്ച; ഇന്ത്യ-ചൈന എതിരാളികളല്ല, ന്യായമായ വ്യാപാരം ഉറപ്പാക്കാൻ യോജിച്ചു നിൽക്കുമെന്നും സംയുക്ത പ്രസ്താവന

ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളാണെന്നും ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. ന്യായമായ വ്യാപാരം ഉറപ്പാക്കാനും സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും ധാരണയിലെത്തി

Read Full Story
04:07 PM (IST) Aug 31

Malayalam News live:മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി, ​ഗുരുതര പരിക്ക്, കുത്തേറ്റത് ചങ്ങല അഴിച്ചുമാറ്റുന്നതിനിടെ

ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു

Read Full Story
03:22 PM (IST) Aug 31

Malayalam News live:താമരശ്ശേരി ചുരത്തിൽ വാഹനാപകടം, നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് വീഴാറായ നിലയിൽ

ലോറിയിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി

Read Full Story
03:00 PM (IST) Aug 31

Malayalam News live:വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല, ഈ വർഷം ലഭിച്ചത് പൂജ്യം തുക - കേന്ദ്രത്തിനെതിരെ വിമ‌ർശനവുമായി മന്ത്രി വി ശിവൻകുട്ടി

കേന്ദ്രത്തിനെതിരെ വിമ‌ർശനവുമായി മന്ത്രി വി ശിവൻകുട്ടി

Read Full Story