ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമണ് വീണ്ടും ആക്രമണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം എന്ന് കാട്ടി ഇന്നലെ ഹമാസ് കൈമാറിയത് 2 വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രായേൽ ആരോപിച്ചു.
- Home
- News
- Kerala News
- Malayalam News Live: വീണ്ടും യുദ്ധം? ഗാസയിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ബെഞ്ചമിൻ നെതന്യാഹു, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്
Malayalam News Live: വീണ്ടും യുദ്ധം? ഗാസയിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ബെഞ്ചമിൻ നെതന്യാഹു, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലെ പ്രതിസന്ധി അയയുന്നില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതിന് കേന്ദ്രത്തിന് കത്തയക്കണമെന്നതിൽ ഉറച്ച നിലപാടിലാണ് സിപിഐ. ഇതിനിടെ, ഇപ്പോഴത്തെ പ്രശ്നങ്ങള്‍ അനാവശ്യ രാഷ്ട്രീയ വിവാദമെന്ന് വ്യക്തമാക്കി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും മറ്റു പത്രങ്ങളിലും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ലേഖനവും പ്രസിദ്ധീകരിച്ചു. ഇന്ന് പുറത്തിറക്കിയ പത്രങ്ങളിലാണ് ശിവൻകുട്ടിയുടെ ലേഖനമുള്ളത്. ചര്‍ച്ചയിൽ സിപിഐ തള്ളിയ വാദങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ലേഖനത്തിൽ ആവര്‍ത്തിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും മന്ത്രി ലേഖനത്തിൽ വിശദീകരിക്കുന്നു. മതനിരപേക്ഷത ഉറപ്പിക്കും എന്നും കുട്ടികളുടെ പക്ഷത്ത് എന്ന തലക്കെട്ടോടെയാണ് ലേഖനം. കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കരിക്കുലത്തിൽ കേന്ദ്രം മാറ്റം വരുത്തില്ലെന്നും അത്തരം പ്രചാരണം അവാസ്തവമാണെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.
Malayalam News Live:വീണ്ടും യുദ്ധം? ഗാസയിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ബെഞ്ചമിൻ നെതന്യാഹു, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്
Malayalam News Live:ഇസ്രയേലിനെ ചൊടിപ്പിച്ച് ഹമാസ്; മൃതദേഹങ്ങത്തിന്‍റെ ബാക്കി ഭാഗം നൽകിയതിനെതിരെ ആരോപണം, നിഷേധിച്ച് ഹമാസ്
ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ
Malayalam News Live:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട; മസ്കറ്റിൽ നിന്ന് എത്തിയ യാത്രക്കാരന്‍റെ ലഗേജ് ബാഗിൽ നിന്ന് പിടിച്ചെടുത്തത് 3.98 കോടിയുടെ ലഹരി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
Malayalam News Live:'കേരള നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂ', എഐസിസി യോഗത്തില്‍ കർശന നിർദേശവുമായി രാഹുൽ ഗാന്ധി
എഐസിസി യോഗത്തില്‍ കർശന നിർദേശവുമായി രാഹുൽ ഗാന്ധി. കേരള നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂ എന്ന് കർശനമായി രാഹുല്‍ വ്യക്തമാക്കി
Malayalam News Live:യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കി; സംസ്ഥാനത്ത് നാളെ യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ ബന്ദ്
യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ, വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിക്കുകയാണ് വിദ്യാർത്ഥി സംഘടനകൾ.
Malayalam News Live:ദുരന്തത്തിന് പിന്നാലെ വിമർശനം; ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്, 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചു
കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്
Malayalam News Live:സോളാർ ഫെൻസിംഗുകൾ തകരാറിലായാൽ വനംവകുപ്പ് ജീവനക്കാർ തന്നെ നന്നാക്കും, ആദ്യഘട്ട പരിശീലനം സംസ്ഥാനത്ത് പൂർത്തിയായി
വന്യജീവി ആക്രമണം തടയാൻ വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ഫെൻസിംഗുകൾ തകരാറിലായാൽ ഇനി മുതൽ വനംവകുപ്പ് ജീവനക്കാർ തന്നെ നന്നാക്കും
Malayalam News Live:മോൻത' ചുഴലിക്കാറ്റ് കരയിലേക്ക്; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്, 90 മുതൽ 100 വരെ കിമീ സ്പീഡിൽ കരതൊടും
കരയിലേക്ക് കയറാനുള്ള നടപടികൾക്ക് തുടക്കമായെന്നും ലാൻഡ് ഫാളിങ് പ്രതിഭാസം 3-4 മണിക്കൂർ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. അർധരാത്രിയോടെ മോൻത കര തൊടും. 'മോൻത'യുടെ ഇപ്പോഴത്തെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്.
Malayalam News Live:തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് അറിയിപ്പ്
മറ്റന്നാൾ( ഒക്ടോബർ 30)ന് വൈകുന്നേരം 4.45 മുതൽ രാത്രി 8.00 വരെയാണ് താൽക്കാലികമായി നിർത്തിവയ്ക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്താണ് തീരുമാനം.
Malayalam News Live:പാലക്കാട് ഒറ്റപ്പാലത്ത് 4.6 കിലോ തമിംഗല ഛർദിലുമായി ഒരാൾ പിടിയിൽ; പൊലീസ് അന്വേഷണം
പാലക്കാട് ഒറ്റപ്പാലത്താണ് തിമിംഗല ഛർദിലുമായി ഒരാൾ പിടിയിലായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാറൂക്ക് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 4.6 കിലോ തമിംഗല ഛർദിലാണ് കണ്ടെത്തിയത്.
Malayalam News Live:ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; കോഴിക്കോട് ബസ് ജീവനക്കാരൻ അറസ്റ്റിൽ
ചൂലൂർ സ്വദേശി രജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന എ വൺ ട്രാവൽസിന്റെ ബസ്സിൽ വച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.
Malayalam News Live:മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ‌്‌വാനാണ് മരിച്ചത്
Malayalam News Live:കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡ് യോഗത്തിൽ വിമർശനം, ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് നിര്‍ദേശം
കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിൽ കടുത്ത വിമർശനം ഉയർത്തി മുതിർന്ന നേതാക്കൾ
Malayalam News Live:കനത്ത മണ്ണിടിച്ചിൽ, ആശങ്ക - ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന അടിമാലിയിലെ 2 വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തില്‍ ബിജു എന്നയാൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ബിജുവും ഭാര്യ സന്ധ്യയും ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വീട്ടില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.
Malayalam News Live:സംസ്ഥാനത്ത് പുതുക്കിയ മുന്നറിയിപ്പ്; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടുക്കിയിൽ ഖനനത്തിനും മണ്ണെടുപ്പിനും താൽക്കാലിക നിരോധനം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത.
Malayalam News Live:എസ്എഫ്ഐ നേതാവിൻ്റെ ഇടപെടൽ; സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശയെന്ന് പരാതി
മൂല്യനിർണയ കമ്മിറ്റി ചെയർമാന്‍റെ ശുപാർശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വകുപ്പ് മേധാവി വൈസ് ചാൻസിലർക്ക് പരാതി നൽകി.
Malayalam News Live:സ്പിരിറ്റ് കടത്ത് - മുഖ്യപ്രതി ഹരിദാസൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ സന്തത സഹചാരിയാണെന്ന് ബിജെപി, ആരോപണം ഫോട്ടോയുൾപ്പെടെ പങ്കുവെച്ച്
ജില്ലാ സെക്രട്ടറിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ജില്ലാ പ്രസിഡൻ്റിൻ്റെ ആരോപണം. സ്പിരിറ്റ് മാഫിയക്ക് ചെമ്പടയുടെ കാവൽ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്.
Malayalam News Live:ചീനിക്കുഴി കൂട്ടക്കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ഈമാസം 30 ന്
ശിക്ഷ ഈ മാസം 30ന് വിധിക്കും. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.
Malayalam News Live:പിഎം ശ്രീ - നാളത്തെ മന്ത്രിസഭ യോഗത്തിൽ സിപിഐ പങ്കെടുക്കില്ല, തീരുമാനം ഇന്ന് ചേർന്ന സെക്രട്ടറിയേറ്റിൽ
സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം.
Malayalam News Live:സ്പിരിറ്റ് കടത്തി ഒളിവില്‍ കഴിയുന്ന ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഎം, നടപടി പെരുമാട്ടി ലോക്കല്‍ സെക്രട്ടറിക്കെതിരെ
പാലക്കാട്ടെ ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയിൽ മുഖ്യപ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി