യുവാക്കള്‍ക്ക് വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ചേര്‍ത്തല: കഞ്ചാവ് വില്പനയെന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 504 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡില്‍ താമസിക്കുന്ന അജിത് കുമാറാണ് (30) പിടിയിലായത്. ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ പിഎം സുമേഷിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കഞ്ഞിക്കുഴി, കളത്തിവീട്, വനസ്വര്‍ഗം ഭാഗത്ത് യുവാക്കള്‍ക്ക് വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അജിത് കുമാര്‍ ഇതിനുമുമ്പും കഞ്ചാവുകേസില്‍ പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഇയാളില്‍ നിന്നും കഞ്ചാവു വാങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

YouTube video player