ചേർത്തല വെളിയിൽ വീട്ടിൽ ജയരാജൻ (60) ഞായറാഴ്ചയാണ് വീടിന് പുറത്ത് കുഴഞ്ഞുവീണ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതകത്തിന് പൊലീസ് കേസെടുത്തു.

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ കൊലപാതകം എന്ന നിഗമനത്തിൽ പൊലീസ്. ചേർത്തല വെളിയിൽ വീട്ടിൽ ജയരാജൻ (60) ഞായറാഴ്ചയാണ് വീടിന് പുറത്ത് കുഴഞ്ഞുവീണ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം എന്ന കണ്ടെത്തൽ ഉണ്ടായത്. മരിച്ച ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവദിവസം ജയരാജനും മകനും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട ജയരാജനെ ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് എത്തിയാണ് ഇദ്ദേഹത്തെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളും മർദനമേറ്റ പാടുകളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രാഥമികമായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ വഴക്കുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.