മരം മുറിച്ചുകൊണ്ടിരിക്കുമ്പോൾ മുകൾ ഭാഗം ഒടിഞ്ഞു വീഴുകയും മരം നടുകെ പിളരുകയും ചെയ്തു

ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ മരം മുറിച്ചു മാറ്റുന്നതിനിടയിൽ വടം അരയിൽ മുറുകി യുവാവ് മരിച്ചു. കാട്ടൂർ സ്വദേശി എബ്രഹാം പി പി (45) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരം മുറിച്ചുകൊണ്ടിരിക്കുമ്പോൾ മുകൾ ഭാഗം ഒടിഞ്ഞു വീഴുകയും മരം നടുകെ പിളരുകയും ചെയ്തു.

ഇതോടെ മരവുമായി ബന്ധിപ്പിച്ച് അരയിൽ കെട്ടിയ വടം മുറുകുകയായിരുന്നു. ഉടനെ എബ്രഹാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാവിലെയാണ് അപകടം നടന്നത്.