കുടുംബാഗംങ്ങളുടെ മർദ്ദനമാണ് മരണകാരണം എന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. 

കൊല്ലം: കാവനാട് കുടുംബ വഴക്കിന് പിന്നാലെ ഗൃഹനാഥൻ മരിച്ചു. കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്. മക്കളും മരുമക്കളുമായി വഴക്ക് ഉണ്ടായതിന് പിന്നാലെയാണ് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാഗംങ്ങളുടെ മർദ്ദനമാണ് മരണകാരണം എന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. മക്കളെയും മരുമക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോസഫ് ഹൃദ്രോഗിയാണ്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred