മുഖ്യമന്ത്രി പിണറായി വിജയനെ ട്വീറ്റിൽ ചേർക്കാനും മറന്നില്ല. മലയാളികൾ വിടുമോ, കേരളത്തിലെ ദുരന്തനിവാരണ അ‌ടിയന്തര സേവനത്തെക്കുറിച്ച് ക്ലാസ് തന്നെ എടുത്തുകൊടുത്തു. ‌‌ 

തിരുവനന്തപുരം: ഭാരത് ജോഡോ ‌‌യാത്രയ്ക്കൊപ്പം കേരളത്തിലെത്തിയ കോൺ​ഗ്രസ് ദേശീയ നേതാവിന് റോഡിലെ ആംബുലൻസുകൾ കണ്ടപ്പോൾ അത്ഭുതം, ഇത്രയധികം എണ്ണം നിരത്തുകളിലോ! കേരളത്തിൽ അത്യാഹിതമൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന് ട്വീറ്റും ചെയ്തു ഉടനെ തന്നെ. മുഖ്യമന്ത്രി പിണറായി വിജയനെ ട്വീറ്റിൽ ചേർക്കാനും മറന്നില്ല. മലയാളികൾ വിടുമോ, കേരളത്തിലെ ദുരന്തനിവാരണ അ‌ടിയന്തര സേവനത്തെക്കുറിച്ച് ക്ലാസ് തന്നെ എടുത്തുകൊടുത്തു. ‌‌

ദില്ലിയിലെ രാഷ്ട്രീയനേതാവായ ​ഗൗരവ് പാന്ഥിയാണ് ട്വീറ്റ് ചെയ്ത് വെട്ടിലായത്. 'കഴിഞ്ഞ രണ്ട് ദിവസമായി ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിനിടെ എവി‌ടെ നോക്കി‌യാലും ഓരോ പത്തുമിനിറ്റിലും റോഡിലൂടെ ആംബുലൻസുകൾ പായുന്നു. 2021ലെ ദില്ലിയിലെ കൊവിഡ് സാഹചര്യമാണ് ഓർമ്മ വന്നത്. അത്യാഹിത സാഹചര്യങ്ങളൊന്നുമില്ലെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ട്വീറ്റ്. ‌‌

Scroll to load tweet…

പിന്നാലെ മല‌യാളികൾ ട്വീറ്റ് ഏറ്റെടുത്തു.ആംബുലൻസുകൾ ദുരന്തനിവാരണ അ‌ടിയന്തര സേവനങ്ങളുടെ ഭാ​ഗമായി ഓടുന്നതാണെന്നും കേരളത്തിന്റെ ആരോ​ഗ്യമേഖലയുടെ മേന്മയാണെന്നും കാര്യകാരണം സഹിതം പഠിപ്പിച്ചു തുടങ്ങി. ഇതിന് ബലമേകുന്ന റിപ്പോർട്ടുകൾ ട്വീറ്റിനൊപ്പം പങ്കുവെക്കാനും ചിലർ മടിച്ചില്ല. 

Scroll to load tweet…

ആംബുലൻസുകൾക്കായി വഴിമാറിക്കൊടുത്ത കോൺ​ഗ്രസ് പ്രവർത്തകരെ പ്രശംസിക്കാനും ഗൗരവ് പാന്ഥി മറന്നില്ല. കോൺ​ഗ്രസിന്റെ സമൂഹമാധ്യമ ചുമതലകൾ കൂടിയുള്ള നേതാവാണ് പാന്ഥി. 

അതേസമയം, രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്ര തുടരുകയാണ്. കോൺ​ഗ്രസിനെ ഉറക്കമുണർന്ന ആന എന്നാണ് മുതിർന്ന നേതാവ് ജയറാം രമേശ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്. പ്രതിപക്ഷ ഐക്യത്തിന്റെ നെടുംതൂണെന്നും അദ്ദേഹം പാർട്ടിയെക്കുറിച്ച് അഭിപ്രായപ്പെട്ടു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക്, ബിജെപി വിരുദ്ധരായ പ്രാദേശിക പാർട്ടികൾക്ക് വ്യക്തമായ സൂചനകൾ നൽകുന്നതാണ് ജയറാം രമേശിന്റെ പ്രസ്താവന. 

Read Also: കോൺ​ഗ്രസ് 'ഉറക്കമുണർന്ന ആന'യെന്ന് ജയറാം രമേശ്; ഭാരത് ജോഡോ യാത്ര യഥാർത്ഥത്തിൽ ഉന്നം വെക്കുന്നതെന്ത്?