Asianet News MalayalamAsianet News Malayalam

ക്ഷാമം, വിലവര്‍ധന; മാസ്കുകള്‍ ജയിലില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി

  • കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മാസ്കുകള്‍ ജയിലുകളില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാസ്കുകള്‍ക്ക് ക്ഷാമവും വിലവര്‍ധനവും നേരിടുന്നത് മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം.
masks will produce in prisons over shortage and price hike said  Pinarayi Vijayan
Author
Thiruvananthapuram, First Published Mar 13, 2020, 5:39 PM IST

തിരുവനന്തപുരം: മാസ്കുകള്‍ ജയിലുകളില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മാസ്കുകള്‍ക്ക് ക്ഷാമവും വിലവര്‍ധനവും നേരിടുന്നത് മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളില്‍ മാസ്കുകളുടെ നിര്‍മ്മാണ് ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മാസ്കുകൾ ജയിലുകളിൽ നിർമ്മിക്കാൻ തീരുമാനം. കോവിഡ്-19ൻ്റെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് ക്ഷാമവും വിലവവർദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാൽ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ പ്രിസണുകളിൽ അടിയന്തിര നിർമ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായിരിക്കും. കേരളം ഒറ്റക്കെട്ടായാണ് കോവിഡ്-19 പകർച്ചവ്യാധിയെ നേരിടുന്നത്. ആ ഉദ്യമത്തിൽ ജയിൽ അന്തേവാസികളും തങ്ങളാൽ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് 19 : കരുതലോടെ കേരളം ; ചിത്രങ്ങള്‍ കാണാം

Follow Us:
Download App:
  • android
  • ios