പത്തനംതിട്ട ഡിവൈഎസ്പി ആദ്യം കൊടുത്ത മെമ്മോ പ്രചരിപ്പിച്ചതിനാണ് വീണ്ടും മെമ്മോ നൽകിയത്. ഗ്രോ വാസുവിന് അഭിവാദ്യമർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് രണ്ടാഴ്ച മുൻപ് മെമോ നൽകിയത്.
പത്തനംതിട്ട: സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. പത്തനംതിട്ട ഡിവൈഎസ്പി ആദ്യം കൊടുത്ത മെമ്മോ പ്രചരിപ്പിച്ചതിനാണ് വീണ്ടും മെമ്മോ നൽകിയത്. ഗ്രോ വാസുവിന് അഭിവാദ്യമർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് രണ്ടാഴ്ച മുൻപ് മെമോ നൽകിയത്. അതിനിടെ, താൻ ചെയ്തത് ശരിയാണെന്ന ന്യായീകരണത്തിൽ പൊലീസുകാരൻ കൊടുത്ത മറുപടിയും മെമ്മോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അച്ചടക്ക നടപടിക്ക് വിധേയനായി കോഴിക്കോട് ഫറോക്ക് സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റി ഇപ്പോൾ ആറന്മുള സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് ഉമേഷ് വള്ളിക്കുന്ന്.
കൊടുത്ത മെമ്മോ ഉമേഷ് തന്നെ പ്രചരിപ്പിച്ചതെന്നായിരുന്നു വാദം. വീണ്ടും അച്ചടക്ക നടപടി തുടരുകയാണെങ്കിൽ ഉമേഷിനെതിരെ കർശന നടപടിയെടുക്കുമെന്നാണ് ഉയർന്ന പൊലീസ് വൃത്തങ്ങൾ പറയുന്നത്. നേരത്തെ, മുഖ്യമന്ത്രിയെ വിമർശിച്ചതടക്കം വിഷയങ്ങളിൽ ഉമേഷിന് കാണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഫറോക്ക് സ്റ്റേഷനിൽ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റുന്നത്.
യുവതിയുടെ വീണ് കിടന്ന സ്കൂട്ടർ ഉയര്‍ത്താന്‍ ശ്രമിച്ചയാൾ, സ്കൂട്ടറോടെ വെള്ളം നിറഞ്ഞ പാടത്തേക്ക് !
