Asianet News MalayalamAsianet News Malayalam

'ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് മുഖ്യമന്ത്രി ചെറുതാകരുത്'; കടകൾ തുറക്കുമെന്ന് ആവർത്തിച്ച് ടി നസിറുദ്ദീൻ

വലിയ പെരുന്നാൾ വരെ കടകൾ തുറക്കും. അതിന് ശേഷം മുഖ്യമന്ത്രി പറയുന്നത് കേൾക്കും. മുഖ്യമന്ത്രിയുമായി നാളെ വീണ്ടും സംസാരിക്കും.
അതിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും നസിറുദ്ദീൻ പറഞ്ഞു. 

merchants association t nasiruddin reiterated that shops would be opened
Author
Calicut, First Published Jul 13, 2021, 9:19 PM IST

കോഴിക്കോട്: ഉദ്യോഗസ്ഥർ പറയുന്ന തെറ്റിദ്ധാരണ ജനകമായ കാര്യങ്ങൾ കേട്ട് മുഖ്യമന്ത്രി ചെറുതാകരുത് എന്ന് വ്യാപാരി വ്യവസായി സിമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ. കടകൾ തുറക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

വലിയ പെരുന്നാൾ വരെ കടകൾ തുറക്കും. അതിന് ശേഷം മുഖ്യമന്ത്രി പറയുന്നത് കേൾക്കും. മുഖ്യമന്ത്രിയുമായി നാളെ വീണ്ടും സംസാരിക്കും.
അതിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും നസിറുദ്ദീൻ പറഞ്ഞു. 

കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. വ്യാപാരികളുടെ വികാരവും ഉദ്ദേശവും മനസിലാക്കുന്നുവെന്നും അതോടൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി,  എന്നാൽ മറ്റൊരു വഴിക്കാണ് നീങ്ങുന്നതെങ്കിൽ അതിനെ ആ നിലയ്ക്ക് നേരിടുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

Read Also: 'നേരിടേണ്ട രീതിയിൽ നേരിടും, അത് മനസിലാക്കി കളിച്ചാൽ മതി': വ്യാപാരികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios