Asianet News MalayalamAsianet News Malayalam

എംകെ സാനുവിനും സ്കറിയ സ്ക്കറിയക്കും ഡി-ലിറ്റ് നൽകി ആദരിക്കാൻ എംജി യൂണിവേഴ്സിറ്റി  

മലയാള വിജ്ഞാന സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഡി-ലിറ്റ് നൽകാനുള്ള തീരുമാനം

mg university d litt for mk sanu and scaria zacharia
Author
First Published Sep 12, 2022, 12:28 PM IST

കോട്ടയം : പ്രൊഫ. എം.കെ സാനുവിനും പ്രൊഫ. സ്കറിയ സക്കറിയക്കും എം ജി സർവകലാശാല ഡി-ലിറ്റ് നൽകി ആദരിക്കും. മലയാള വിജ്ഞാന സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് എം.കെ സാനുവിന് ഡി-ലിറ്റ് നൽകാനുള്ള തീരുമാനം. ആദ്യ മലയാള നിഘണ്ടു തയാറാക്കിയ ഹെർമൻ ഗുണ്ടർട്ടിന്റെ സംഭാവനകൾ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ഭാഷാ ലോകത്തിന് സംഭാവന ചെയ്തതിനാണ് പ്രൊഫ. സ്കറിയ സക്കറിയക്ക് ഡിലിറ്റ് ബഹുമതി.

read more 'രാഹുൽ ഗാന്ധി മാപ്പ് പറയണം; സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിൽ പ്രായശ്ചിത്തം ചെയ്യണം': ബിജെപി

ഫ്രാൻസിൽ നിന്നുള്ള ശാസ്ത്ര ഗവേഷകരായ പ്രൊഫ ഡിഡിയർ റൂസൽ, യവ്സ് ഗ്രോ ഹെയ്ൻസ് എന്നിവർക്ക് ഡോക്ടർ ഓഫ് സയൻസ് ബഹുമതിയും നൽകും. ഈ മാസം 15 ന് സർവകലാശാല ആസ്ഥാനത്ത്ന ടക്കുന്ന ചടങ്ങിൽ ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഡി -ലിറ്റ് , ഡി എസ് സി ബിരുദങ്ങൾ സമ്മാനിക്കും. സിൻഡിക്കേറ്റ് ശുപാർശ അനുസരിച്ചാണ് ഡി-ലിറ്റ് ബഹുമതി നൽകുന്നതെന്നും എം ജി സർവകലാശാല വി സി ഡോ സാബു തോമസ് അറിയിച്ചു. 

read more അസഭ്യവർഷ്യം, വാക്കുതർക്കം; തൃശൂരിൽ യുവാവിന് വെട്ടേറ്റു, അയൽവാസികൾ പിടിയിൽ

 

 

Follow Us:
Download App:
  • android
  • ios