കേസിൽ വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നൽകി കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ ആ​ക്ഷേ​പം ഉ​ണ്ടെ​ങ്കി​ൽ കോടതിയിൽ നേരിട്ട് അ​റി​യി​ക്ക​ണ​മെ​ന്ന് കാണിച്ചായിരുന്നു വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചത്

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് കോടതി അയച്ച നോട്ടീസിൽ വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകൻ വി എ അരുൺ കുമാർ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരായി. വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ കോടതിയിൽ നേരിട്ട് അറിയിക്കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചിരുന്നു ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ റിപ്പോർട്ട് പരിശോധിക്കാനോ കോടതിയിൽ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകൻ അരുൺ കുമാർ കോടതിയെ അറിയിച്ചു.

നടന്നു പോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് കുഴിയിൽ വീണു, സ്ലാബിന്‍റെ അടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം

PM Modi BAPS Mandir inauguration | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് #Asianetnews