നടന്നുപോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വീഴുകയായിരുന്നു

തിരുവനന്തപുരം: കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഷിജു ഭവനിൽ സോമൻ (63) ആണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളപ്പടയിൽ ഉച്ചയ്ക്കുശേഷമാണ് സംഭവം. നടന്നുപോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വീഴുകയായിരുന്നു. സ്ലാബ് തകര്‍ന്നതോടെ സോമനും കുഴിയിൽ വീണു.

സോമന്‍റെ ശരീരത്തിന് മുകളിലേക്കും തകര്‍ന്ന സ്ലാബ് വീണു. പൊട്ടിയ സ്ലാബിനും കുഴിയ്ക്കും ഇടയിലായി സോമൻ ഞെരിഞമര്‍ന്നുപോവുകയായിരുന്നു. സ്ലാബിന്‍റെ ഭാഗങ്ങള്‍ വീണ് തലയ്ക്കും മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. പൊലീസും നാട്ടുകാരുമെത്തി സ്ലാബ് നീക്കിയശേഷം സോമനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. റബ്ബര്‍ ടാപ്പിംഗിന് പോയശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. 

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പാചക തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

PM Modi BAPS Mandir inauguration | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് #Asianetnews