പത്തനംതിട്ട: പത്തനംതിട്ടയിൽ അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധിക്കുന്നു. നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി പത്തനംതിട്ട കണ്ണങ്കരയിലാണ് നൂറോളം തൊഴിലാളികള്‍ ലോക് ഡൗൺ ലംഘിച്ച് സംഘടിച്ചത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

'വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം', സിനിമാസെറ്റ് പൊളിച്ചതിൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

'ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകണം'. അനുമതി മാത്രം തന്നാൽ മതിയെന്നും തൊഴിലാളികള്‍ പറയുന്നു. ഈ ആവശ്യവുമായി മുന്നോട്ട് വരുമ്പോഴെല്ലാം ശരിയാക്കാമെന്ന വാഗ്ദാനം നല്‍കി തങ്ങളെ അനുനയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നത് തുടരുകയാണ്. 

ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിത യാത്ര; കുടിയേറ്റ തൊഴിലാളികളുടെ ദുരിതം തീരുന്നില്ല