കൊച്ചി: സംസ്ഥാനത്ത് ലോക്ഡൗണില്‍ കുടുങ്ങിയ 1165 അതിഥി തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ പുറപ്പെട്ടു. ആലുവയിൽ നിന്നും ജാർഖണ്ഡിലേക്ക് രാവിലെ പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് വൈകി യാത്രയാരംഭിച്ചത്. ജാർഖണ്ഡ് സർക്കാരിന്റെ അനുമതിക്കായി കാത്തുനിൽക്കുകയായിരുന്ന ട്രെയിൻ രാത്രി 8.30 ഓടെയാണ് പുറപ്പെട്ടത്. പശ്ചിമ ബംഗാളിലേക്കുള്ള അടുത്ത ട്രെയിൻ 10 മണിക്ക് ആലുവയിൽ നിന്നും പുറപ്പെടും.

അതിഥി തൊഴിലാളികളെ സ്റ്റേഷനിലേക്ക് എത്തിച്ചു തുടങ്ങി.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ബീഹാര്‍ ഝാര്‍ഖണ്ട് സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികളുമായി ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന അഞ്ചു ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും അനുമതി ലഭിക്കാത്തതാണ് റദ്ദാക്കാന്‍ കാരണം.

തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാലകൾ തുറക്കും