വളവ് തിരിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡരികിൽ മറിയുകയായിരുന്നു. 

ഇടുക്കി: ഇടുക്കി പൂപ്പാറയ്ക്കു സമീപം തോണ്ടിമലയിൽ മിനി ബസ് മറിഞ് പത്തു പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരം അല്ല. മധുരയിൽ നിന്നും എത്തിയ വിനോദ സഞ്ചരികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. വളവ് തിരിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡരികിൽ മറിയുകയായിരുന്നു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ഇടുക്കി പൂപ്പാറ തോണ്ടിമലയ്ക്കു സമീപമാണ് മിനി ബസ് മറിഞ്ഞ് പത്തു പേർക്ക് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.

പരിക്കേറ്റവരിൽ നാലുപേര് കുട്ടികളാണ്. തമിഴ് നാട്ടിലെ കാരക്കുടിയിൽ നിന്നും മൂന്നാറിലേക്ക് വരുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. തോണ്ടിമല ഇറച്ചിപ്പാറയ്ക്കു സമീപത്തെ എസ് വളവിൽ വച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായതോടെ റോഡിൽ തന്നെ മറിയുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേട്ടവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.

അസുര' ബ്ലാക്ക് ലിസ്റ്റില്‍ പെട്ട വണ്ടി; അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ നിലവിൽ 5 കേസുകള്‍

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്‍റെ വേഗം 97.2 കി.മി, അപകട കാരണം അമിത വേഗതയെന്ന് മന്ത്രി