രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടിൽ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാൽ പല സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 

കൽപ്പറ്റ: വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടിൽ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാൽ പല സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം വേണം. അജീഷിന്റെയും പോളിന്റെയും വീട്ടിലേക്ക് പോകും. വാകേരിയിൽ പ്രജീഷിന്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു. മന്ത്രി എത്തുന്നതിനേക്കാൾ പ്രധാനം ശാശ്വതമായ പരിഹാരം കാണലാണ്. വയനാട്ടിലെ പ്രതിഷേധത്തിൽ കേസെടുത്തതിൽ അപാകതയില്ലെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓൺലൈൻ ഗെയിം അഡിക്ഷൻ? വർക്കലയിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

https://www.youtube.com/watch?v=Ko18SgceYX8