Asianet News MalayalamAsianet News Malayalam

കേന്ദ്ര ബജറ്റില്‍ അവഗണിക്കരുത്, റെയില്‍വേ വികസനത്തിന് വിഹിതം അനുവദിക്കണം; ജി സുധാകരന്‍

2021-22 കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് അര്‍ഹമായ പരിഗണന നല്‍കി ആവശ്യമായ വിഹിതം അനുവദിക്കണമെന്നും കേന്ദ്ര മന്ത്രിക്ക് അയച്ച കത്തില്‍ മന്ത്രി ജി. സുധാകരന്‍ ആവശ്യപ്പെട്ടു.
 

Minister G Sudhakaran writes to Union Railway Minister seeking allocation of funds for railway development
Author
Thiruvananthapuram, First Published Jan 23, 2021, 8:11 PM IST

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന റെയില്‍വേ വികസനത്തിന് അര്‍ഹമായ  വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു. തിരുവനന്തപുരം - കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്ക് 2021-2022 കേന്ദ്രബജറ്റില്‍ അര്‍ഹമായ വിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്  കേന്ദ്ര റെയില്‍വേ മന്ത്രി പീയഷ് ഗോയലിന്  ജി. സുധാകരന്‍ കത്തയച്ചത്.

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‍റെ തത്വത്തിലുളള അംഗീകാരം ലഭിച്ച പദ്ധതിയാണ് തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍. 65,000 കോടി രൂപ ചെലവില്‍ റെയില്‍വേയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭക കമ്പനിയായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുളള ഈ പദ്ധതിയുടെ ഡി.പി.ആര്‍ അംഗീകരിക്കുതിനും 2021-2022 റെയില്‍വേ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തി വിഹിതം അനുവദിക്കുതിനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊായ അങ്കമാലി-ശബരി റെയില്‍വേ പദ്ധതിയുടെ നിര്‍മ്മാണ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെ് റെയില്‍വേയെ അറിയിച്ചിട്ടുളള സാഹചര്യത്തില്‍ പ്രസ്തുത പദ്ധതി അടിയന്തിരമായി ആരംഭിക്കേണ്ടതുണ്ട്. 2013-ല്‍ തറക്കല്ലിട്ട റെയില്‍വേ കോച്ച് ഫാക്ടറിയുടെ പൂര്‍ത്തീകരണത്തിനും വിഹിതം അനുവദിക്കണം. എറണാകുളത്തിലെ മാര്‍ഷലിംഗ് യാര്‍ഡ് കോച്ചിംഗ് ടെര്‍മിനലായും സ്റ്റേഷന്‍ സമുച്ചയമായും പുനര്‍നിര്‍മ്മിക്കണം.

നേമം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനും തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഇരട്ടിപ്പിക്കലിനും അര്‍ഹമായ വിഹിതം അനുവദിക്കണം. കൊച്ചുവേളി ഉള്‍പ്പെടെയുളള റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിന് അര്‍ഹമായ പരിഗണന നല്‍കണം. എറണാകുളം-അമ്പലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് മുന്‍ഗണന നല്‍കി കേരളത്തിന്റെ റെയില്‍വേ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കണമെും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസ്സ് ഉള്‍പ്പെടെ അധിക ട്രെയിനുകള്‍ അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യവും ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഏറ്റവും സഹായകരമാകുന്ന മെമു ട്രെയിനുകള്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ കൂടുതലായി അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2021-22 കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് അര്‍ഹമായ പരിഗണന നല്‍കി ആവശ്യമായ വിഹിതം അനുവദിക്കണമെന്നും കേന്ദ്ര മന്ത്രിക്ക് അയച്ച കത്തില്‍ മന്ത്രി ജി. സുധാകരന്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios