മെസ്സിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസർ ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് കായിക വകുപ്പ്
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസർ ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് കായിക വകുപ്പ്. അർജൻറീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ ഏകദേശം 126 കോടി രൂപ നൽകിയതായി അവകാശപ്പെടുന്നു. പണം അയച്ചതിന്റെ ഔദ്യോഗിക രേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ലെന്നും കായിക മന്ത്രി ഒജെ ജെനീഷ് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. മുൻ കായിക മന്ത്രിയുടെയും സ്പോർട്സ് സെക്രട്ടറിയുടെയും ഡയറക്ടറുടെയും വിദേശയാത്രയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയെന്നും കായിക മന്ത്രി മറുപടി നൽകി.



