അങ്ങനെ വിടാൻ പറ്റില്ല, 10 പൊലീസുകാ‍ര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; നടപടി തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ

തിരുവനന്തപുരം : ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ട്രെയിനിൽ നിന്നും തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന 10 പൊലീസുദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവ്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവടങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസിന്റെ തോക്കും തിരയും നഷ്ടമായത്. ട്രെയിൻ യാത്രക്കിടെ മദ്യപിച്ച ഒരു എസ്പി തോക്കും തിരകളും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം. സംഭവത്തിൽ പൊലീസുകാർക്കുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ മേൽനോട്ടക്കുറവുള്‍പ്പെടെ ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

'അത് അവര്, അവരുടെ കമ്പനി, അവരൊക്കെ നോക്കും', ഞാൻ മറുപടി പറയേണ്ട കാര്യമില്ല; വീണയുടെ ഹർജി തള്ളിയതിൽ ഗോവിന്ദൻ