Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികളെയും കണ്ടെത്തി

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പത്തനംതിട്ട ബസ് സ്റ്റാൻഡിൽ  എത്തിയപ്പോൾ ഇരുവരെയും പൊലീസ് തിരിച്ചറിയുകയായിരുന്നു. രണ്ട് പേരെയും മലയാലപ്പുഴ  പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

Missing children from pathanamthitta found from bus stand
Author
Kerala, First Published Jul 26, 2022, 10:25 AM IST

പത്തനംതിട്ട : പത്തനംതിട്ടയിൽ നിന്ന് കഴിഞ്ഞ ദിവസം  കാണാതായ രണ്ട് വിദ്യാർത്ഥികളെയും കണ്ടെത്തി. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പത്തനംതിട്ട ബസ് സ്റ്റാൻഡിൽ  എത്തിയപ്പോൾ ഇരുവരെയും പൊലീസ് തിരിച്ചറിയുകയായിരുന്നു. രണ്ട് പേരെയും മലയാലപ്പുഴ  പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ശനിയാഴ്ച മുതലാണ്  മാടമൻ സ്വദേശി ഷാരോണിനെയും  മലയാലപ്പുഴ സ്വദേശി ശ്രീശാന്തിനെയും കാണാതായത്. ഇന്നലെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 

പത്തനംതിട്ടയിൽ രണ്ട് വിദ്യാർത്ഥികളെ കാണാനില്ല, പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി

കല്ലാർ എസ്റ്റേറ്റിൽ ഗീതയെ കഴുത്തുഞെരിച്ച് കൊന്നു, 11 വർഷമായി ഭർത്താവ് ജഗന്നാഥൻ എവിടെ?

ഭാര്യ ഗീതയെ കഴുത്തുഞെരിച്ച് കൊന്നു, 11 വർഷമായി ഭർത്താവ് ജഗന്നാഥൻ എവിടെ?

കല്ലാർ: 2011 മാർച്ച് 19, കല്ലാർ എസ്റ്റേറ്റിലെ ലയങ്ങൾ കേട്ടത് ഞെട്ടിക്കുന്ന ഒരു വാർത്തയാണ്. തങ്ങളിൽ ഒരാളായ ഗീത കൊല്ലപ്പെട്ടിരിക്കുന്നു. ഭർത്താവ് ജഗന്നാഥനെ കാണുന്നുമില്ല. ജഗന്നാഥനെയാണ് പോലീസ് സംശയിക്കുന്നതെന്ന് പിന്നീട് കേട്ടു. ആ കേട്ടതല്ലാതെ 11 വർഷത്തിന് ശേഷവും ജഗന്നാഥനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കണ്ണൻദേവൻ കമ്പനി കല്ലാർ എസ്റ്റേറ്റിലെ പുതുക്കാട് ഡിവിഷനിലാണ് സംഭവം. അവിടെ തൊഴിലാളിയായിരുന്നു ജഗനാഥൻ. ഇയാളും ഭാര്യ ഗീത(29)യും ലയത്തിലാണ് താമസിച്ചിരുന്നത്. രണ്ട് പെൺമക്കൾ തമിഴ്നാട്ടിൽ പഠിക്കുകയായിരുന്നു. സംഭവദിവസം ഉച്ചയായിട്ടും ജഗന്നാഥനെയോ ഗീതയോ പുറത്തേക്ക് കണ്ടില്ല. ലയത്തിന്റെ വാതിൽ തുറന്നുകിടന്നു. സംശയം തോന്നിയ അയൽവാസികൾ വന്നു നോക്കുമ്പോഴാണ് ഭീതിപ്പെടുത്തുന്ന ആ കാഴ്ച കണ്ടത്. 

കിടപ്പുമുറിയിലെ കട്ടിലിൽ ഭിത്തിയിലേക്ക് ചാരി മരിച്ച നിലയിലായിരുന്നു ഗീത. കഴുത്തിൽ മുറുക്കിയിരുന്ന കേബിളിന്റെ ഒരറ്റം വീടിന്റെ മേൽക്കൂരയിൽ കെട്ടിയിരിക്കുന്നു. ഭയന്ന് പോയ അയൽക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി കേബിൾ മുകളിൽ കെട്ടിയതാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇത് സ്ഥിരീകരിച്ചു.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവ് ജഗനാഥൻ തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തി. ഇയാളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും ബന്ധുവീടുകളിലും പലവട്ടം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 

Follow Us:
Download App:
  • android
  • ios