കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശനാണയ വിനിമയ ഏജന്‍സിയായ തോമസ് കുക്കിനെതിരെ അന്വേഷണം. 14.7 കോടി രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എയർ കസ്റ്റംസ് ഇന്‍റലിജൻസാണ് തിരിമറി കണ്ടെത്തിയത്. സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എയർ കസ്റ്റംസ് ഇന്‍റലിജൻസ് റിസർവ് ബാങ്കിന് കത്ത് നൽകി.

രണ്ട് വർഷത്തിനിടയിൽ നടന്ന വിനിമയത്തിലാണ് തിരിമറി കണ്ടെത്തിയത്.  വിദേശ ഇന്ത്യക്കാർക്കും വിദേശ പൗരന്മാർക്കും അനുവദിച്ചിട്ടുള്ള പണ വിനിമയത്തിന്‍റെ മറവിലായിരുന്നു ക്രമക്കേട് നടന്നത്. അന്വേഷണ റിപ്പോർട്ട് എയർകസ്റ്റംസ് എൻഫോഴ്സ്മെന്‍റിന് കൈമാറും.