ജൂണിൽ 52% കുറവ് മഴ,ജൂലൈ മാസത്തില്‍ 0.12% കുറവ്.10 ജില്ലകളില്‍ ഇന്ന് തീവ്രമഴക്ക് സാധ്യത

തിരുവനന്തപുരം:ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. 10 ജില്ലകളില്‍ തീവ്രമഴ സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നദികളില്‍ ജലനിരപ്പുയര്‍ന്നു. ഇതൊക്കെയാണെങ്കിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് കേരളത്തില്‍ ഈ കാലവര്‍ഷക്കാലത്ത് ഇതുവരെ 26 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ജൂലൈ മാസങ്ങലില്‍ മഴ കുറഞ്ഞതാണഅ ഇതിന് കാരണം,ജൂണിൽ ലഭിക്കേണ്ട 648.3 മില്ലിമീറ്റർ സ്ഥാനത്തു ലഭിച്ചത് 308.6 മില്ലിമീറ്റർ. മഴ മാത്രമാണ്.52% കുറവ്.ജൂലൈ മാസത്തിൽ സാധാരണയായി 653.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. പെയ്തത് 652.6 മില്ലിമീറ്റർ( 0.12% % കുറവ് ). 

കേരളത്തില്‍ ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷമായി കണക്കാക്കുന്നത്.അതനുസരിച്ച് കാലവര്‍ഷം പകുതി പിന്നിട്ടിരിക്കുന്നു.1323.2 മി.മി. മഴയാണ് ഈ കാലയളവില്‍ കേരളത്തില്‍ പെയ്യേണ്ടത്. എന്നാല്‍ ഇതുവരെ പെയ്തത് 982.8 മി.മി. മഴ മാത്രം. 26 ശതമാനം മഴ കുറവ്,

കേരളത്തിൽ എല്ലാ ജില്ലകളിലും ശരാശരിക്കും താഴെ മാത്രമാണ് മഴ ലഭിച്ചത്. അതിൽ കാസറഗോഡ് , വയനാട് ജില്ലകളിൽ സാധരണ (normal ) നിലയിൽ മഴ ലഭിച്ചു. രണ്ട് ജില്ലകളിലും 15 ശതമാനത്തില്‍ താഴെ മാത്രമാണ് മഴ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ് മഴ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 36 ശതമാനം. കാലവർഷം വീണ്ടും സജീവമായതോടെ മഴ കുറവ് വരും ദിവസങ്ങളില്‍ നികത്തപ്പെടാനാണ് സാധ്യത

തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി,കോട്ടയം,ആലപ്പുഴ,എറണാകുളം,
തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ,കണ്ണൂർ എന്നി ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയ മുന്നറിയിപ്പ് ,7 നദികളിൽ പ്രളയസാധ്യത-കേന്ദ്രജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ

കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി