ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടിണ്ടെന്നും,അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് ജലവകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടിണ്ടെന്നും,അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അതിവേഗം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മദ്യനയത്തിൽ വ്യക്തത വരുത്തിയെന്ന് മോൻസ് ജോസഫ്

മദ്യനയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തത വരുത്തിയെന്നും മോൻസ് ജോസഫ് പറഞ്ഞു.സംസ്ഥാനത്തിന് ഉപദ്രവകരം ആകുന്ന സാഹചര്യങ്ങൾ മദ്യനയത്തിന്റെ കാര്യത്തിൽ ഉണ്ടാകാൻ പാടില്ല. യുഡിഎഫിൽ ചർച്ച ചെയ്തു തീരുമാനമെടുക്കണം എന്നതാണ് കേരള കോൺഗ്രസ് പാർട്ടിയുടെ നിലപാട്. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് പാർട്ടിയുടെ നിലപാട്. മദ്യത്തിൻ്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണമെന്നും,അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ എല്ലാം യുഡിഎഫിൽ ചർച്ചചെയ്ത് പരിഹരിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. എല്ലാം യുഡിഎഫ് യോഗത്തിനുശേഷം പറയുമെന്നും ചർച്ചയ്ക്ക് ശേഷം വ്യക്തമായ ധാരണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടനാട് എംഎൽഎയുടെ സബ്‌മിഷൻ അവഹേളനം

നിയമസഭയിൽ നടന്ന കാര്യങ്ങളിൽ ഇപ്പോൾ പറയുന്നതിന് പ്രസക്തി ഇല്ലെന്ന് മോൻസ് ജോസഫ്. എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗികമായി പരിശോധിക്കുമെന്നും,നിയമസഭാ നടപടിക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്ത് ചർച്ച ചെയ്യുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു സംഭവം ഉണ്ടായെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. താൻ വിഷയം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മോൻസ് ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

YouTube video player