Asianet News MalayalamAsianet News Malayalam

Mullapperiyar Dam| മുൻകരുതൽ സ്വീകരിക്കുന്നെന്ന് മുഖ്യമന്ത്രി, തമിഴ്നാട് മന്ത്രി മുല്ലപ്പെരിയാറിലേക്ക്

മുല്ലപ്പെരിയാറിൽ മുൻകരുതൽ സ്വീകരിക്കുന്നുണ്ടെന്ന് പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അണക്കെട്ടിലെ തുറന്ന ഷട്ടറുകളുടെ എണ്ണം എട്ടായി. തമിഴ്നാട് ജലസേചന മന്ത്രി അണക്കെട്ട് സന്ദർശിക്കും

Mullapperiyar Dam issue precautions taken says CM Pinarayi
Author
Mullaperiyar Dam, First Published Nov 3, 2021, 1:04 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് (Mullapperiyar Dam water level) കൃത്യമായി വിലയിരുത്തി മുൻകരുതൽ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). നിയമസഭയിൽ (Kerala Assembly) മുൻമന്ത്രി ടിപി രാമകൃഷ്ണന്റെ (Ex-minister TP Ramakrishnan) ചോദ്യത്തിനായിരുന്നു മറുപടി. അതേസമയം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് 3981 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനമായി. തമിഴ്നാട്ടിലെ ജലസേചന മന്ത്രി ദുരൈ മുരുകൻ അണക്കെട്ട് സന്ദർശിക്കുമെന്ന് അറിയിച്ചു.

ഒക്ടോബർ 24 ന് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയിച്ചിരുന്നു. മുല്ലപെരിയാറിൽ ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മഖ്യമന്ത്രി മറുപടി കത്തിൽ എംകെ സ്റ്റാലിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. അതേസമയം ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്തതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ കൂടി തമിഴ്നാട് ഉയർത്തിയത്. ഇതോടെ ഉയർത്തിയ ഷട്ടറുകളുടെ എണ്ണം എട്ടായി. സെക്കൻറിൽ 3981 ഘനയടി വെള്ളമാണ് പെരിയാറിലൂടെ തുറന്നു വിട്ടിരിക്കുന്നത്. 138.95 അടിയാണ്  അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ആശങ്ക കത്തിനിൽക്കെ തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ മറ്റന്നാൾ അണക്കെട്ട് സന്ദർശിക്കും.

Follow Us:
Download App:
  • android
  • ios