ഇ.കെ സുന്നി നേതാക്കളും  ജമാഅത്തിനെതിരെ രംഗത്തെത്തി.കുഞ്ഞാലിക്കുട്ടിയുടെതിനേക്കാൾ രൂക്ഷമായിരുന്നു ലീഗിലെ  ജമാഅത്തെ ഇസ്ലാമി വിരുദ്ധനായ എംകെ മുനീറിന്റെ  പ്രതികരണം. 

ദില്ലി: ജമാ അത്തെ ഇസ്ലാമി ആർഎസ്എസ് ചർച്ചയ്ക്കെതിരെ മുസ്ലിം ലീഗും സുന്നി- മുജാഹിദ് സംഘടനകളും. ആർഎസ്എസുമായി പോരാട്ടത്തിലാണെന്നും ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും പ്രതികരിച്ചു. ഏകപക്ഷീയ ചർച്ചയാണ് നടന്നതെന്നും അതിൽ ജമാഅത്തെ ഇസ്ലാമിക്ക് പ്രത്യേക താല്പര്യമുണ്ടോയെന്ന് സംശയിക്കണമെന്നും കെ.എൻ.എം അധ്യക്ഷൻ അബ്ദുള്ളക്കോയ മദനി പറഞ്ഞു. ഇ.കെ സുന്നി നേതാക്കളും ജമാഅത്തിനെതിരെ രംഗത്തെത്തി.കുഞ്ഞാലിക്കുട്ടിയുടെതിനേക്കാൾ രൂക്ഷമായിരുന്നു ലീഗിലെ ജമാഅത്തെ ഇസ്ലാമി വിരുദ്ധനായ എംകെ മുനീറിന്റെ പ്രതികരണം. 

അതേസമയം ജമാഅത്ത് ആർഎസ്എസ് ചർച്ചയെ മറ്റു മുസ്ലിം സംഘടനകളും തള്ളിപ്പറയുകയാണ്. ചർച്ചയിൽ ജമാഅത്തിനെ പ്രത്യേക താല്പര്യമുണ്ടെന്ന് സംശയിക്കുന്നതായി കെഎൻഎം അധ്യക്ഷൻ അബ്ദുള്ളക്കോയ മദനി പറഞ്ഞു.
ഇകെ സുന്നി വിഭാഗവും ജമാഅത്തിന്റെ നീക്കത്തെ തള്ളി. ചർച്ചയുടെ ആവശ്യമില്ലെന്ന് എസ് വൈഎസ് നേതാവ് അബ്ദുസമ്മദ് പൂക്കോട്ടൂർ പ്രതികരിച്ചു. ചർച്ചയുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി നൽകിയ വിശദീകരണത്തിൽ മുസ്ലിം സംഘടനകൾക്ക് തൃപ്തിയില്ല. ജമാഅത്തെ ഇസ്ലാമിക്ക് സ്വകാര്യ താല്പര്യങ്ങളുണ്ടെന്നും ഇതിന്റെ പേരിൽ സമുദായത്തെ കരുവാക്കിയെന്നുമാണ് ഇവരുടെ വിലയിരുത്തൽ