അമേരിക്കയുടെ ജൂനിയർ പങ്കാളിയായി നിലനിൽക്കുന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയാണിത്.
തിരുവനന്തപുരം: അമേരിക്കയുടെ ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റബ്ബറിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയുടെ നിലപാട് തിരിച്ചടിയായി മാറിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി നിലനിൽക്കുന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയാണിത്. തീരുവ വർദ്ധനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇന്ത്യയുടെ അനുമതിയോടെയാണ് അമേരിക്ക ഇത് ചെയ്തത്. രാജ്യത്തെ നശിപ്പിക്കുന്ന തീരുമാനമാണിതെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആനാട് ശശി ആത്മഹത്യ ചെയ്ത വിഷയത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. പണം തിരിമറിക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളാണ്. വയനാട്ടിലും സമാനമായ സ്ഥിതിയാണ് ഉണ്ടായതെന്നും തട്ടിപ്പിന്റെ കേന്ദ്രമായി കോൺഗ്രസ് മാറിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.


