തെറ്റായ പ്രവണത സിപിഎമ്മില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ ആരെയും അനുവദിക്കില്ലെന്നും എം വി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി.  

ആലപ്പുഴ: കുട്ടനാട്ടിലെ പ്രശ്നം തീര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെറ്റായ പ്രവണത സിപിഎമ്മില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ ആരെയും അനുവദിക്കില്ലെന്നും എം വി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി. ജനകീയ പ്രതിരോധ ജാഥയോട് അനുബന്ധിച്ച് നടന്ന് പൊതു സമ്മേളനത്താൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിക്കൽ കടുത്ത വിഭാഗീയത ഉണ്ടായ ജില്ലയാണ് ആലപ്പുഴ. പലരും പാർട്ടി വിട്ടു പോയി. പാർട്ടി വിട്ടു പോയവരെ തിരിച്ച് കൊണ്ടുവരും. മാറി നിൽക്കുന്നവരെ ഒപ്പം നിർത്തും. കുട്ടനാടിന് എന്തോ പ്രശ്നമുണ്ട്. ആ പ്രശ്നം എന്താണെന്ന് അറിയാമെന്നും അതൊക്കെ മാറ്റുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തെറ്റായ ഒരു പ്രവണതയും പാർട്ടിയിൽ വച്ച് പൊറുപ്പിക്കില്ല. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും അങ്ങനെയാരെങ്കിലും കരുതിയാൽ നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫലപ്രദമായി തിരുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും ജനങ്ങളെ മറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.