Asianet News MalayalamAsianet News Malayalam

അതിര്‍ത്തിയില്‍ ചരക്കുനീക്കത്തിന് ക്രമീകരണം, തൊഴിലാളികള്‍ക്ക് കെഎസ്ആർടിസി ബസ് വിട്ടുനൽകും: ഗതാഗതമന്ത്രി

ഇതര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഇക്കാര്യങ്ങള്‍ക്കായി ക്രമീകരണം ഏർപ്പെടുത്തി. ചരക്ക് കയറ്റിറക്ക് തൊഴിലാളികൾക്കായി കെഎസ്ആർടിസി ബസുകൾ വിട്ടുനൽകും.

new arrangements for the movement of goods at the border ak saseendran
Author
Kozhikode, First Published Mar 27, 2020, 11:55 AM IST

കോഴിക്കോട്: ചരക്ക് നീക്കം സുഗമമാക്കാൻ അതിര്‍ത്തി ചെക്ക്പോസ്റ്റികളിലൂടെ 60 വാഹനങ്ങള്‍ കടത്തി വിടാന്‍ ധാരണയായെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഇതര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഇക്കാര്യങ്ങള്‍ക്കായി ക്രമീകരണം ഏർപ്പെടുത്തി. ചരക്ക് കയറ്റിറക്ക് തൊഴിലാളികൾക്കായി കെഎസ്ആർടിസി ബസുകൾ വിട്ടുനൽകും. ഇതോടൊപ്പം ആരോഗ്യ പ്രവർത്തകർക്ക് യാത്ര ചെയ്യുന്നതിനായും കെഎസ് ആര്‍ടിസി ബസുകള്‍ വിട്ടുനല്‍കുമെന്നും ഗതാഗതമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

രാജ്യത്ത് സാമൂഹിക വ്യാപനം ഇതുവരെയില്ലെന്ന് ആരോഗ്യമന്ത്രാലയം; 66 പേര്‍ക്ക് രോഗം ഭേദമായി

ലോക് ഡൗണ്‍ നാലാം ദിവസത്തിലേക്ക് കടന്നതോടെ കേരളത്തിലേക്ക് ചരക്ക് സാധനങ്ങളെത്തുന്നതിൽ പ്രതിസന്ധിയുണ്ടാകുന്നുണ്ട്. അതിര്‍ത്തി കടന്ന് ചരക്ക് ലോറികള്‍ എത്താത്ത അവസരം മുതലാക്കി ചില വ്യാപാരികള്‍ വില വര്‍ദ്ധിപ്പിക്കുന്നു. ഇത് വിപണിയിൽ വിലവര്‍ദ്ധനവിന് ഇടയാക്കുന്നുമുണ്ട്.

ഇന്ത്യയിൽ മരണം 17; ആന്‍റമാനിൽ ഒരാൾക്ക് കൂടി കൊവിഡ്, ബിഹാറിൽ വൈറസ് ബാധിതരുടെ എണ്ണം 9

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios