അനസ്തേഷ്യ, ഓർത്തോ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയാണ് പരാതി. അസം സ്വദേശികളുടെ മകൾക്കാണ് അപകടം സംഭവിച്ചത്.
തിരുവനന്തപുരം: കതകിനിടയിൽപ്പെട്ട് കൈവിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന് (New born Baby) ശസ്ത്രക്രിയക്കായി 36 മണിക്കൂർ ജലപാലനമില്ലാതെ കാത്തിരിക്കേണ്ടി വന്നെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (State Human right commission) കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദേശം നൽകി.
അനസ്തേഷ്യ, ഓർത്തോ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയാണ് പരാതി. അസം സ്വദേശികളുടെ മകൾക്കാണ് അപകടം സംഭവിച്ചത്. ജനറൽ ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർ പരിക്ക് ഗുരുതരമില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതായി പരാതിയിൽ പറയുന്നു.
നേപ്പാൾ വിമാന ദുരന്തം; ഇന്ത്യക്കാരായ 4 പേരടക്കം മുഴുവൻ യാത്രക്കാരും മരിച്ചു, 21 മൃതദേഹം കണ്ടെത്തി
പിറ്റേന്ന് അനസ്തേഷ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് സർജൻ ജോലിക്ക് വന്നില്ല. പകരം ഉണ്ടായിരുന്ന ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറായതുമില്ല. മെഡിക്കൽ കോളേജിൽ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
പെൺകുട്ടിയെ നടുറോഡിൽ മർദ്ദിച്ചു, മുടി മുറിച്ചു; അക്രമികളായ സ്ത്രീക്കും പുരുഷനുമായി തിരച്ചിൽ
ചാലക്കുടി: മേലൂരില്‍ വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മർദ്ദനമേറ്റെന്ന പരാതിയുമായി കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ മുടിയും മുറിച്ചു കളഞ്ഞു. കൂട്ടുകാരിയുടെ വീട്ടിൽ പുസ്തകം നൽകി തിരിച്ചു വരികയായിരുന്നു കുട്ടി. അക്രമികൾ ആരെന്ന് കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും മുഖം മറച്ചിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സുഹൃത്തും അമ്മയും ഓടി എത്തുകയായിരുന്നു. സംഭവത്തിൽ കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
എന്റോസൾഫാൻ ബാധിതയെ കൊലപ്പെടുത്തി, അമ്മ ജീവനൊടുക്കി
കാസർകോട്: എന്റോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്റോസൾഫാൻ ബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വിമല ആത്മഹത്യ ചെയ്തത്. രാജപുരം സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും.
