തിരുവനന്തപുരം: സത്യമേവ ജയതേ എന്ന പേരില്‍ മാധ്യമ സാക്ഷരതാ പരിപാടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകള്‍ തടയാന്‍ പൗരനെ ബോധവല്‍ക്കരിക്കും. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മുന്നിലെത്തുന്ന സത്യവും അസത്യവും വേർതിരിക്കാനുള്ള കഴിവ് വേണം. സത്യമേവജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി തുടങ്ങുന്നു. ഡിജിറ്റൽ മീഡിയയെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കും. ഇതിനായി സ്കൂളുകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കണം. എന്താണ് തെറ്റായ വിവരം, അത് തടയുന്നതെന്തിന്? അതെങ്ങനെ കാട്ടുതീ പോലെ പടരുന്നു. വ്യാജവാർത്തകൾ ഉണ്ടാക്കുന്നവർ ലാഭമുണ്ടാക്കുന്നതെങ്ങനെ? നമ്മളെങ്ങനെ അതിനെ തടയാം. അതെല്ലാം ഈ പാഠ്യപദ്ധതിയിലുണ്ടാകും