കൊച്ചി: വി​​ദ​ഗ്ധ ചികിത്സക്കായി ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലെത്തിച്ച ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. എറണാകുളം ലിസ്സി ആശുപത്രിയിലെത്തിച്ച കുട്ടിയെ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുഞ്ഞിനെ ലിസ്സി ആശുപത്രിയിലെത്തിക്കും മുമ്പേ ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് നേരെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന് ശുദ്ധരക്തവും അശുദ്ധരക്തവും കൂടിക്കലരുന്ന അസുഖമായിരുന്നു. ഇതുമൂലം രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയായിരുന്നു. ഹൃദയ വാൽവിന്റെ തകരാറാണ് അസുഖത്തിന് കാരണമായത്. 

Read Also: അണലി കടിച്ച ഒന്നരവയസ്സുകാരിക്ക് രക്ഷകനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി; അഭിനന്ദന പ്രവാഹം...