തൃശ്ശൂർ മാന്ദാമംഗലത്ത് ടയർ കമ്പനിയിൽ തീപിടുത്തമുണ്ടായി. പുലർച്ചയോടെയാണ് സംഭവം നടന്നത്. തീ നിയന്ത്രണവിധേയമാക്കി. തൃശൂർ, പുതുക്കാട് എന്നിവടങ്ങിൽ നിന്നുള്ള 4 യൂണിറ്റ് അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.
- Home
- News
- Kerala News
- Malayalam News Highlights: വേദനയായി അമർ ഇലാഹിയുടെ മരണം; വിടപറയാൻ നാട്; ഹർത്താൽ തുടങ്ങി
Malayalam News Highlights: വേദനയായി അമർ ഇലാഹിയുടെ മരണം; വിടപറയാൻ നാട്; ഹർത്താൽ തുടങ്ങി

മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന് നടക്കും. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം. പുലർച്ചയോടെയാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഹർത്താൽ നടത്തുകയാണ്
ടയർ കമ്പനിയിൽ തീപിടിത്തം
വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവി യുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. വെളിയങ്കോട് ഫ്ളൈ ഓവറിൽ വച്ച് പുലർച്ചെ നാല് മണിയോടെ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിനിയുടെ പരുക്ക് ഗുരുതരമാണ്. മറ്റുള്ളവർ സുരക്ഷിതരാണ്.
ശിവഗിരി തീർത്ഥാടനത്തിന് തുടക്കം
92ആമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ധർമ്മ പതാക ഉയർത്തിയതോടെയാണ് ഇത്തവണത്തെ തീർത്ഥാടനത്തിന് തുടക്കമായത്.
അണ്ണാ ഡിഎംകെയെ പുകഴ്ത്തി കെ അണ്ണാമലൈ
തമിഴ്‌നാട്ടിലെ അണ്ണാ സർവകലാശാല ബലാത്സംഗ കേസിലെ സമരത്തിൽ അണ്ണാ ഡിഎംകെയെ പുകഴ്ത്തി ബിജെപി നേതാവ് കെ അണ്ണാമലൈ. ചെന്നൈ മാളിൽ നടത്തിയ സമരത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് ‘ആരാണ് സാർ ’ എന്ന ചോദ്യവുമായി സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചു. പ്രധാനപ്പെട്ട ചോദ്യം എഐഎഡിഎംകെ ഉയർത്തിയെന്ന് അണ്ണാമലൈ പോസ്റ്റിൽ പറയുന്നു. കെ അണ്ണാമലൈയുടെ വിമർശനത്തെ തുടർന്നാണ് എഐഎഡിഎംകെ 2023ൽ എൻഡിഎ മുന്നണി വിട്ടത്
ഹർത്താൽ തുടങ്ങി
കാട്ടാന ആക്രമണത്തിൽ മുള്ളരിങ്ങാട് സ്വദേശി 22കാരനായ അമർ ഇലാഹിയുടെ മരണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലി സ്ഥാപിക്കൽ, ആർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്. മരിച്ച അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറും.
അധ്യാപികയ്ക്ക് ദാരുണാന്ത്യം
പാലക്കാട് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. അലനല്ലൂർ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44) മരിച്ചത്. ശനിയാഴ്ച രാവിലെ 10ന് സ്ക്രൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. വട്ടമണ്ണപ്പുറത്ത് വെച്ച് കുറുക്കൻ കുറുകെ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു. ചളവ ഗവ.യു.പി. സ്‌കൂളിലെ താത്കാലിക അധ്യാപികയാണ്. രോഹിണി, അജന്യ എന്നിവർ മക്കളാണ്. മരുമകൻ അഖിൽ.
മൗനം പാലിച്ച് മൻമോഹൻ സിങിൻ്റെ കുടുംബം
മൻമോഹൻ സിങിൻ്റെ സ്മാരക വിവാദത്തിൽ മൗനം പാലിച്ച് കുടുംബം. തത്കാലം രാഷ്ട്രീയ ചർച്ചകളിൽ നിന്ന് മാറി നിൽക്കാനാണ് മൻമോഹൻ സിങിൻ്റെ കുടുംബത്തിൻ്റെ തീരുമാനം. കേന്ദ്ര സർക്കാരിൻറെ നടപടിക്കായി കാത്തു നിൽക്കുന്നുവെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇപ്പോഴത്തെ വിവാദങ്ങളിൽ കുടുംബത്തിന് വിഷമമുണ്ടെന്നാണ് വിവരം. അതേസമയം മൻമോഹൻ സിംഗിൻറെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടു നിന്നെന്ന് ബിജെപി കുറ്റപ്പെടുത്തി.
ചർച്ച പരാജയപ്പെട്ടു
പഞ്ചാബ് സർക്കാർ കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. രണ്ടു തവണയായി നടത്തിയ ചർച്ച പരാജയം. താങ്ങുവിലയ്ക്ക് നിയമപരിരക്ഷയില്ലാതെ സമരം പിൻവലിക്കില്ലെന്ന് ധല്ലേവാൾ വ്യക്തമാക്കി. പ്രത്യാഘാതം നേരിടാൻ തയ്യാറെന്ന് കർഷകർ പറഞ്ഞു. ബലപ്രയോഗം വേണ്ടി വരും എന്ന് പഞ്ചാബ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇന്നത്തെ ബന്ദിൽ പങ്കെടുക്കില്ലെന്ന് പഞ്ചാബ് വ്യാപാര സമിതി
പൊലീസ് കേസെടുത്തു
ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു